അക്ഷയകേന്ദ്രങ്ങളുടെ മാതൃകയിലാണ് ഇവ പ്രവർത്തിക്കുന്നത് അടിമാലി: ജില്ലയില്‍ അക്ഷയകേന്ദ്രങ്ങളുടെ മാതൃകയില്‍ അനധികൃത സ്വകാര്യ ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ വ്യാപകമാകുന്നുവെന്ന് പരാതി. അക്ഷയ കേന്ദ്രങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇ- കേന്ദ്രം, പൊതുജന സേവനകേന്ദ്രം തുടങ്ങി നിരവധി പേരുകളിലാണ് ഇത്തരം അനധികൃത സ്ഥാപനങ്ങല്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ദിവസം വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷന് പരിധിയില്‍ കംബ്ലികണ്ടത്ത് ഇത്തരം ഒരു സ്ഥാപനത്തിനെതിരെ പൊലീസ് കേസ് എടുത്തു. ജില്ല കലക്ടറുടെ നിർദേശപ്രകാരം വില്ലേജ് ഓഫിസറുടെ പരാതിയിലാണ് കേസ്. വ്യാജമായി വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതിനെ തുടർന്നാണ് കേസ്. പ്രതി ഇപ്പോഴും ഒളിവിലാണ്. അക്ഷയയിലെ സേവനങ്ങള്‍ക്ക് സമാനമായ സേവനങ്ങള്‍ ഓപണ്‍ പോര്‍ട്ടല്‍ വഴി ജനങ്ങള്‍ക്ക് ചെയ്തുകൊടുത്ത് കനത്ത ഫീസാണ് ഇവര്‍ ഈടാക്കുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ഇൻറലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു. അക്ഷയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന മുന്നൂറോളം സേവനങ്ങള്‍ ലഭ്യമാകുമെന്ന പ്രചാരണത്തോടെയാണ് പലയിടങ്ങളിലും ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ തുറന്നിരിക്കുന്നത്. വ്യക്തികളുടെ തിരിച്ചറിയല്‍ രേഖകള്‍, സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ മുതലായവ ഇത്തരം കേന്ദ്രങ്ങളില്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി സമര്‍പ്പിക്കുമ്പോള്‍ അന്യ വ്യക്തികള്‍ അനധികൃതമായ ഇത് ഉപയോഗപ്പെടുത്താന്‍ ഇടയുണ്ട്. ഇ- ഡിസ്ട്രിക്ട്, ഇഗ്രാന്‍സ്, ആരോഗ്യ ഇന്‍ഷുറന്‍സ്, ആധാര്‍ തുടങ്ങി മിക്ക സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും നല്‍കുന്നതിനുള്ള ആധികാരികമായ പോര്‍ട്ടല്‍ ലോഗിങ് സംവിധാനം അക്ഷയകേന്ദ്രങ്ങള്‍ക്ക് മാത്രമാണ് അംഗീകരിച്ചിട്ടുള്ളത്. സ്വകാര്യ ഓണ്‍ലൈന്‍ വഴി നടത്തപ്പെടുന്ന സേവനങ്ങള്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ല. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമായും ഓണ്‍ലൈന്‍ ടെസ്റ്റും അഭിമുഖവും കഴിഞ്ഞവരെയാണ് യോഗ്യരായ അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴി നടത്തപ്പെടുന്ന സേവനങ്ങള്‍ക്ക് അക്ഷയ സംരംഭകരും സംസ്ഥാന ഐ.ടി മിഷനും ഉത്തരവാദികളാണ്. ജില്ലയില്‍ പലയിടത്തും അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ചൂണ്ടിക്കാട്ടി അക്ഷയകേന്ദ്ര ഉടമകള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, നടപടി മാത്രം ഉണ്ടാകുന്നില്ല. ആദിവാസി മേഖലയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ സൗകര്യങ്ങളില്ല അടിമാലി: ദേവിയാര്‍ കോളനി കുടുംബാരോഗ്യ കേന്ദ്രം ട്രൈബല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സൻെററാക്കി ഉയര്‍ത്തി കിടത്തി ചികിത്സ ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന അടിമാലി പഞ്ചായത്തില്‍ ആദിവാസികളുടെ ആരോഗ്യ സംരക്ഷണം പരിഗണിച്ച് ഈ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യവും അധികൃതർ ചെവിക്കൊണ്ടിട്ടില്ല . 28 ആദിവാസി കോളനികളാണ് അടിമാലി പഞ്ചായത്തില്‍ ഉള്ളത്. രണ്ട് താലൂക്കിലെ ഭൂരിഭാഗം ജനങ്ങളും ആശ്രയിക്കുന്നത് അടിമാലി താലൂക്കാശുപത്രിയെയാണ്. ഇവിടെയെത്തുന്ന ആദിവാസികളെ റഫര്‍ ചെയ്യുന്ന കേന്ദ്രമായി അടിമാലി താലൂക്കാശുപത്രി മാറി. ഈ സാഹചര്യത്തില്‍ ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യകേന്ദ്രം ട്രൈബല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സൻെററായി ഉയര്‍ത്തണമെന്നാണ് ആവശ്യം. വാഹനാപകടങ്ങളും പകര്‍ച്ചവ്യാധി രോഗങ്ങളും പടര്‍ന്നുപിടിക്കുന്ന ഈ ആശുപത്രി പരിധിയില്‍ നിരവധി വാഹനാപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അത്യാഹിതവിഭാഗം ഇല്ലാത്തതിനാല്‍ ഇവിടെ പ്രാഥമിക പരിചരണം പോലും നല്‍കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. സാമൂഹ്യവിരുദ്ധര്‍ താവളമാക്കിയ റവന്യൂ കെട്ടിടം ആശുപത്രിക്ക് വിട്ട് നല്‍കിയാല്‍ അടിസ്ഥാന സൗകര്യം ഒരുക്കാന്‍ കഴിയും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സൻെററായി ഉയര്‍ത്തിയാല്‍ കൂടുതല്‍ വിദഗ്ധ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കണം. കൊച്ചി- മധുര ദേശീയപാത കടന്നുപോകുന്നതില്‍ ഏറ്റവും കൂടുതല്‍ മേഖല ഈ ആശുപത്രിയുടെ പരിധിയിലാണ്. വാഹനാപകട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഈ മേഖലയിലാണ്. ഇവിടെ കിടത്തിചികിത്സയും ആവശ്യമാണ്. വനമേഖലയില്‍ നടക്കുന്ന അപകടങ്ങളില്‍ പലപ്പോഴും മതിയായ പ്രാഥമിക ചികിത്സ ലഭ്യമാകുന്നില്ല. ചീയപ്പാറ മണ്ണിടിച്ചില്‍ ദുരന്തം ഉണ്ടായപ്പോള്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രയാസം നേരിട്ടിരുന്നു. കുറത്തിക്കുടി,തലയൂരപ്പന്‍, പെട്ടിമുടി തുടങ്ങിയ വിദൂരവും ഒറ്റപ്പെട്ടതുമായ ആദിവാസി കോളനികളടക്കം 28 ആദിവാസി കോളനികളാണ് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻെറ പരിധിയിലുള്ളത്.18 പിന്നാക്ക കോളനികളും ഉണ്ട്. വാളറ,പത്താംമൈല്‍,ഇരുമ്പുപാലം,പടിക്കപ്പ്,പ്ലാക്കയം, പതിനാലാംമൈല്‍, മച്ചിപ്ലാവ്,മുടിപ്പാറച്ചാല്‍,ഒഴുവത്തടം,കട്ടമുടി,പഴംമ്പിള്ളിച്ചാല്‍,പരിശക്കല്ല്,പാട്ടയടമ്പ്, മെഴുകുംചാല്‍ തുടങ്ങിയ ജനവാസ കേന്ദ്രങ്ങളും ആശുപത്രിയുടെ പരിധിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.