പുതുതായി തുറന്ന കള്ളുഷാപ്പ് നാട്ടുകാർ അടപ്പിച്ചു

കട്ടപ്പന: ക്രിസ്മസ് ദിനത്തിൽ കട്ടപ്പന കൊച്ചുതോവാളയിൽ . ജനവാസ മേഖലയിൽ ആൾത്താമസമില്ലാത്ത കെട്ടിടത്തിലാണ്​ 24ന്​ കള്ളുഷാപ്പ് തുറന്നത്. എക്സൈസ് വകുപ്പി​ൻെറ അനുമതിയോടെ ലൈസൻസ് പ്രകാരമാണ് സ്വകാര്യവ്യക്തി കള്ള് വിൽപന തുടങ്ങിയതെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യം നാട്ടുകാരോ ജനപ്രതിനിധികളോ അറിഞ്ഞിരുന്നില്ല. സമീപവാസികളോടും കെട്ടിട ഉടമ ഈ വിവരം മറച്ചുെവച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. 24ന്​ തുറന്ന ഷാപ്പിലെ കള്ളുവിൽപന ക്രിസ്മസ് ദിനത്തിൽ രാവിലെ മുതൽ തടയാൻ നാട്ടുകാർ തീരുമാനിക്കുകയും ഷാപ്പിന് മുന്നിൽ വീട്ടമ്മമാർ അടക്കം നിരന്നുനിന്ന് ഷാപ്പ് ഉപരോധിക്കുകയുമായിരുന്നു. ജനവാസ മേഖലയിൽ കള്ള്​ വിൽപന അനുവദിക്കില്ലെന്ന് നാട്ടുകാരും വാർഡ് കൗൺസിലർമാരും പറഞ്ഞു. ഷാപ്പ് തുടങ്ങാൻ നൽകിയ അനുമതി റദ്ദാക്കാൻ നഗരസഭ മുഖാന്തരം എക്സൈസ് വകുപ്പിനെ സമീപിക്കുമെന്നും അതിനായി കൂട്ടപ്പരാതി നഗരസഭക്ക്​ നൽകിയെന്നും ജനപ്രതിനിധികൾ വ്യക്തമാക്കി. കട്ടപ്പന നഗരസഭ കൗൺസിലർമാരായ സിജു ചക്കുംമൂട്ടിൽ, സിബി പാറപ്പായി എന്നിവരുടെ നേതൃത്വത്തിൽ കട്ടപ്പന സബ് ഇൻസ്പെക്ടർ സന്തോഷ് സജീവുമായി നടത്തിയ ചർച്ചയെ തുടർന്ന് ഷാപ്പ് തൽക്കാലം അടച്ചിടാൻ തീരുമാനിച്ചു. ഷാപ്പ് തുറക്കില്ലെന്ന പൊലീസി​ൻെറ ഉറപ്പിൽ നാട്ടുകാർ ഉപരോധം അവസാനിപ്പിച്ചു. രാജൻ പുത്തൻപുരക്കൽ, ഷാൻറി രാജൻ, വിനോദിനി മാറ്റത്തിൽ, ബിനോയി വെണ്ണിക്കുളം തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി. TDL TODDY BAR KOCHUTHOVALA കട്ടപ്പന കൊച്ചുതോവാളയിൽ പുതുതായി തുറന്ന കള്ളുഷാപ്പ് നാട്ടുകാർ ഉപരോധിച്ചപ്പോൾ തിരുനാളിന് കൊടിയേറി കട്ടപ്പന: തൊവരയാർ ഉണ്ണിമിശിഹ ദേവാലയത്തിലെ തിരുനാളിന് കൊടിയേറി. 27ന് വൈകീട്ട് തിരുനാൾ സമാപിക്കും. ക്രിസ്മസ് ആഘോഷങ്ങളോടെയാണ് തിരുനാളിന് കൊടിയേറിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള പാതിര കുർബാനയിൽ നിരവധി വിശ്വാസികളാണ് പങ്കെടുത്തത്. തുടർന്നുള്ള ദിവസങ്ങളിലും മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തിരുന്നാൾ കർമങ്ങൾ നടക്കുന്നത്. തിരുനാളി​ൻെറ അവസാന ദിവസമായ 27ന് ലതീഞ്ഞിന് ശേഷം ഫാ. ജോർജ് മുള്ളൂർ വി.കുർബാന സന്ദേശം നൽകും. അന്നേദിവസം കുരിശടി ചുറ്റിയുള്ള പ്രദക്ഷിണവും ഉണ്ടാകും. സാഹസിക വിനോദസഞ്ചാരം; ആമപ്പാറ മലനിരകൾക്കുചുറ്റും സ്​റ്റീൽകൊണ്ടുള്ള വേലി നെടുങ്കണ്ടം: സാഹസിക വിനോദസഞ്ചാരികളെ ആകർഷിക്കാനായി ആമപ്പാറ മലനിരകൾക്ക്​ ചുറ്റും സ്​റ്റീൽ കൊണ്ടുള്ള വേലി സ്ഥാപിച്ചു. ഇതോടെ ആമപ്പാറ പാറയിടുക്കിലെ ഇടുങ്ങിയ നടപ്പാത ലോക ടൂറിസം ഭൂപടത്തിലേക്ക്. പാറയിടുക്കിലൂടെ ഒരാൾക്ക്​ കഷ്​ടിച്ച് പോകാൻ കഴിയുന്ന നടപ്പാത ഇപ്പോൾ ശ്രദ്ധയാകർഷിക്കുകയാണ്. ആമപ്പാറയിൽ നടന്നുപോയ ശേഷം പാറയിടുക്കിലൂടെ ഇഴഞ്ഞുവേണം മറുവശത്ത് എത്താൻ. ഇരുവശവും പടുകൂറ്റൻ പാറയാണ്. പാറയിടുക്കിലൂടെ സഞ്ചരിച്ച് മറുവശത്ത് എത്തിയാൽ പ്രകൃതിഭംഗിയും ആസ്വദിക്കാം. ന്യൂസിലൻഡ്, അമേരിക്ക, ചൈന, ജപ്പാൻ, ഈജിപ്ത് രാജ്യങ്ങളിലാണ് പാറയിടുക്കുകളിലൂടെയുള്ള സാഹസിക യാത്ര. ഇപ്പോൾ രാമക്കൽമേടിന് സമീപത്താണ് സാഹസിക സഞ്ചാരികൾക്കു പാറയിടുക്കിനിടയിലൂടെ സഞ്ചരിക്കാവുന്ന വിധത്തിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിനോദ സഞ്ചാരികൾ അപകടത്തിൽപെടുന്നത് ഒഴിവാക്കുന്നതിനായാണ്​ സ്​റ്റീലിൽ നിർമിച്ച സുരക്ഷ വേലി. ദൂരെനിന്ന്​ നോക്കിയാൽ മലനിരകളിലെ സുരക്ഷവേലി ചൈന വൻമതിലിനെ ഓർമിപ്പിക്കും. സുരക്ഷ വേലി സ്ഥാപിച്ചതോടെ പ്രദേശത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചു. രണ്ടേകാൽ കോടി രൂപയുടെ ടൂറിസം പദ്ധതികളുടെ ഭാഗമായാണ്​ വേലി നിർമിച്ചത്. കേരള തമിഴ്നാട് അതിർത്തിയായ ആമപ്പാറയിൽ സന്ദർശകരുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. രാമക്കൽമേട്ടിലെത്തുന്ന സഞ്ചാരികൾ ആമപ്പാറയുടെ സൗന്ദര്യം ആസ്വദിച്ചാണ് മടങ്ങുന്നത്. തമിഴ്നാടിൻെറ മനോഹാരിതയും വലിയ പാറകളും നിറഞ്ഞതാണ് ആമപ്പാറ. ഇവിടേക്ക് ഓഫ് റോഡ് ജീപ്പ് സവാരി ഉള്ളതിനാൽ നൂറുകണക്കിന് സഞ്ചാരികളാണ് എത്തിച്ചേരുന്നത്. അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും പ്രദേശം കൂടുതൽ മനോഹരമാക്കുന്നതിനും സുരക്ഷക്കുമുള്ള വിവിധ പദ്ധതികളുടെ നിർമാണമാണ് ആരംഭിച്ചിരിക്കുന്നത്. കൂടാതെ നിരവധി ഇരിപ്പിടങ്ങൾ, ടോയ്​ലറ്റ് കോംപ്ലക്സ്​, 20 മീറ്റർ ഉയരമുള്ള വാച്ച്ടവർ, സ്​നാക്സ്​ ബാർ എന്നിവയും നിർമിക്കുന്നുണ്ട്. ലൈറ്റിങ് ക്രമീകരണവും ഏർപ്പെടുത്തും. അടുത്തഘട്ടത്തിൽ തൂക്കുപലാം ഉൾ​െപ്പടെ സ്ഥാപിക്കും. സ്​റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയാണ് പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്നത്. TDL AMAPPARA ROCK STEEL ആമപ്പാറ മലനിരകൾക്കുചുറ്റും സ്​റ്റീൽകൊണ്ടുള്ള വേലി സ്ഥാപിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.