എസ്​.വൈ.എസ് പ്രതിഷേധ സംഗമം

തൊടുപുഴ: കാസർകോട്​ സുന്നി പ്രവർത്തകനായ അബ്​ദുറഹ്മാൻ ഔഫി​ൻെറ കൊലപാതകത്തിൽ എസ്.വൈ.എസ് തൊടുപുഴ സോൺ മങ്ങാട്ടുകവലയിൽ പ്രതിഷേധ സംഗമം നടത്തി. ആദർശത്തിന് ബലം ഇല്ലാത്തവരാണ് ആയുധം എടുക്കുന്നതെന്ന് സംഗമം ഉദ്ഘാടനം ചെയ്ത മുസ്​ലിം ജമാഅത്ത് ജില്ല സെക്രട്ടറി ടി.കെ. അബ്​ദുൽ കരീം സഖാഫി പറഞ്ഞു. ജില്ല സാംസ്കാരിക സെക്രട്ടറി ഷറഫുദ്ദീൻ ഉടുമ്പന്നൂർ, ഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി അബ്​ദുൽ ഹമീദ് ബാഖവി, എസ്‌.വൈ.എസ് ജില്ല സെക്രട്ടറിമാരായ മുഹമ്മദ് റാസി, ഷിയാസ് ഉടുമ്പന്നൂർ, എസ്.എസ്.എഫ് കാബിനറ്റ് സെക്രട്ടറി അജ്മൽ സഖാഫി, മുസ്​ലിം ജമാഅത്ത് സെക്രട്ടറി യൂസുഫ് വണ്ണപ്പുറം, എസ്.വൈ.എസ് സോൺ സെക്രട്ടറി ഷംസുദ്ദീൻ മുസ്​ലിയാർ എന്നിവർ നേതൃത്വം നൽകി. വോട്ടർപട്ടിക പുതുക്കൽ: ജില്ലതല യോഗം നാളെ തൊടുപുഴയിൽ തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്ന നടപടി നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനുമായി ജില്ലയിലെ എം.എൽ.എമാർ, അംഗീകൃത രാഷ്​ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവരുടെ യോഗം തിങ്കളാഴ്​ച രാവിലെ 11.30ന് തൊടുപുഴ താലൂക്ക് ഓഫിസിൽ ചേരും. യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള റോൾ ഒബ്സർവറായ സംസ്ഥാന സഹകരണവകുപ്പ് സെക്രട്ടറി മിനി ആൻറണി പങ്കെടുക്കും. യോഗ്യരായ മുഴുവൻ ആളുകളെയും ഉൾപ്പെടുത്തി വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമീഷ​ൻെറ ലക്ഷ്യം. അന്നുതന്നെ റോൾ ഒബ്സർവറുടെ സാന്നിധ്യത്തിൽ ജില്ലയിലെ നിയമസഭ മണ്ഡലങ്ങളായ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് എന്നിവിടങ്ങളിലെ തഹസിൽദാർമാർ, ഡെപ്യൂട്ടി തഹസിൽദാർ, മറ്റ് നിർദിഷ്​ട ഉദ്യോഗസ്ഥർ, കമ്പ്യൂട്ടർ ഓപറേറ്റർമാർ എന്നിവരുടെ യോഗവും ചേരുമെന്ന് ജില്ല വരണാധികാരിയായ കലക്ടർ എച്ച്. ദിനേശൻ അറിയിച്ചു. ഡിസംബർ 16ന് പ്രസിദ്ധീകരിച്ച കരട് വോട്ടർപട്ടികയിൽ പേര് വിട്ടുപോയവർക്ക് പുതുതായി പേര് ചേർക്കേണ്ടവർക്കും ഡിസംബർ 31വരെ ആക്ഷേപങ്ങളും അവകാശങ്ങളും ഉന്നയിക്കാം. ജില്ലയിലെ താലൂക്ക് ഓഫിസ്, വില്ലേജ് ഓഫിസ്, മുനിസിപ്പൽ ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിലും ബി.എൽ.ഒമാരുടെ പക്കലും വോട്ടർപട്ടിക പരിശോധനക്ക്​ ലഭിക്കും. ജനുവരി 15ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.