അപകടം പതിയിരിക്കുന്ന മലങ്കര ജലാശയം

* ജലാശയത്തെക്കുറിച്ച്​ ധാരണയില്ലാത്തവരാണ്​ അപകടത്തിൽപ്പെടുന്നത്​ തൊടുപുഴ: ചലച്ചിത്ര നടൻ അനിൽ നെടുമങ്ങാട്​ മുങ്ങിമരിച്ച മലങ്കര ജലാശയത്തിൽ ജീവൻ പൊലിഞ്ഞവർ നിരവധിയാണ്. കാഴ്​ചക്കാരുടെ മനംകവരുന്ന മൂലമറ്റം മുതൽ മുട്ടംവരെ 12 കിലോമീറ്ററോളം നീളത്തിൽ പരന്നുകിടക്കുന്ന ജലാശയമാണ്​ മലങ്കര. ജലാശയത്തെക്കുറിച്ച്​ വ്യക്തമായ ധാരണയില്ലാതെ ഇറങ്ങുന്നവരാണ്​ ഇവിടെ അപകടത്തിൽപ്പെടുന്നത്​. മരണം സംഭവിച്ചവരിൽ കൂടുതലും യുവാക്കളാണ്​​. നീന്തൽ അറിയാവുന്നവർക്കടക്കം ഇവിടെ രക്ഷപ്പെടാൻ പ്രയാസമാണെന്ന്​ നാട്ടുകാർ പറഞ്ഞു. അനിൽ കുളിക്കാനിറങ്ങിയ സ്ഥല​ത്തിന്​ തൊട്ടടുത്ത്​ തന്നെയാണ്​ മൃതദേഹം കണ്ടെത്തിയത്​. കാണുമ്പോൾ ശാന്തമായിക്കിടക്കുന്നെങ്കിലും ഈ പ്രദേശങ്ങളിൽ അടിയൊഴുക്കും താഴ്​ചയുമുണ്ട്​. മുന്നറിയിപ്പ്​ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലരും ജലാശയത്തെക്കുറിച്ച്​ അറിയാതെ കുളിക്കാനിറങ്ങുന്നു​. ഇവിടങ്ങളിൽ സുരക്ഷ ജീവനക്കാരുടെ അഭാവവും വെല്ലുവിളി സൃഷ്​ടിക്കുന്നുണ്ട്​. മലങ്കര ജലാശയത്തി​ൽ ഉൾപ്പെട്ട കുടയത്തൂർ, കാഞ്ഞാർ എന്നിവിടങ്ങളിലും അപകടങ്ങൾ പതിവാണ്​. വിനോദസഞ്ചാരികളിൽ പലരും വിശ്രമിച്ചശേഷം പരന്നുകിടക്കുന്ന ജലാശയത്തിൽ കുളിക്കാൻ ഇറങ്ങുമ്പോഴാണ് അപകടം സംഭവിക്കുന്നത്. കാഴ്ചയിൽ ജലാശയത്തിന് ആഴവും ഒഴുക്കും തോന്നില്ല എന്നതാണ് അപകടം ഉണ്ടാവാൻ കാരണം. രണ്ട് തട്ടുകളായാണ് ഇവിടെ പുഴ ഒഴുകുന്നത്. ഇതി​ൻെറ മധ്യഭാഗത്ത് ശക്തമായ ഒഴുക്കും ആഴവും ഉണ്ട്. ഇത് അറിയാതെ കുളിക്കാനും നീന്താനുമായി ഇറങ്ങുന്നവരാണ് അപകടത്തിൽ പെടുന്നത്. മലങ്കര ടൂറിസ്​റ്റ്​ ഹബ്​ തുറന്നതോടെ ദിനേന നൂറുകണക്കിനാളുകളാണ്​ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നത്​. ഒറ്റക്കും കൂട്ടായും വിസ്​തൃതമായി കിടക്കുന്ന ജലാശയത്തി​ൻെറ കാഴ്​ചകൾ കണ്ടാണ്​ ഇവർ പോകുന്നത്​. മറ്റ്​ ജില്ലകളിൽനിന്നെത്തുന്നവർക്ക്​ ഒരിക്കലും ജലാശയത്തി​ൻെറ ആഴത്തെക്കുറിച്ച്​ ധാരണയുണ്ടാകാറില്ല. അതുകൊണ്ടുതന്നെ പലരും കുളിക്കാൻ ഇറങ്ങുകയും ചെയ്യും. ഇതാണ്​ അപകടത്തിലേക്ക്​ നയിക്കുന്നത്​. മലങ്കര ടൂറിസ്​റ്റ്​ ഹബിൽ കൂടുതൽ സുരക്ഷ മുൻകരുതലുകളും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യവും ഇതോടനുബന്ധിച്ച്​ ഉയരുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.