ഏലപ്പാറ: റോഡിൻെറ ഇരുവശത്തും വാഹനങ്ങൾ അശാസ്ത്രീയമായി പാർക്ക് ചെയ്യുന്നത് ഏലപ്പാറയിൽ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു. വിവിധ ആവശ്യങ്ങള്‍ക്ക് ടൗണിൽ എത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സ്ഥലമില്ലാത്തതാണ് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കുട്ടിക്കാനം-കട്ടപ്പന സംസ്ഥാന പാതയുടെ ഭാഗമായ റോഡില്‍ ഏലപ്പാറ മുസ്ലിം പള്ളി മുതൽ വാഗമണ്‍ റോഡുവരെ സ്ഥലങ്ങളില്‍ വാഹനങ്ങൾ കടന്നുപോകുന്നതിന് വലിയ തടസ്സമാണുള്ളത്. ഇതിനിടെ വലിയ വാഹനങ്ങള്‍ എത്തിയാല്‍ ഗതാഗതം സ്തംഭിക്കും. നടപ്പാതയിലെ വഴിയോര കച്ചവടവും ഇരുവശത്തുമുള്ള പാര്‍ക്കിങ്ങും കാൽനടക്കാർക്കും തടസ്സമാകുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കട്ടപ്പന ഭാഗത്തേക്കുള്ള ആശുപത്രികളിലേക്കുമായി ആംബുലന്‍സുകള്‍ അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. വാഗമണ്ണില്‍ എത്തുന്ന സഞ്ചാരികളുടെ പ്രധാന ഇടത്താവളവുമാണ് ഏലപ്പാറ. സഞ്ചാരികളും ഈ ദുരിതത്തില്‍പെടുന്നത് സ്ഥിരം കാഴ്ചയാണ്. ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസ് സേവനവും വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ റോഡിന് ഒരു വശത്ത് സൗകര്യം ഒരുക്കുകയും ചെയ്‌താല്‍ പ്രശ്നത്തിന് പരിഹാരമുണ്ടാകും. വാഹനങ്ങള്‍ നിർത്തിയിടുന്നതിന് പഞ്ചായത്ത് സ്ഥലം കണ്ടെത്തി സൗകര്യം ഒരുക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. TDL trafic ഏലപ്പാറ ടൗണിലെ ഗതാഗതക്കുരുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.