ക്രിസ്​മസ്​ തിരക്കിലമർന്ന്​ തൊടുപുഴ

തൊടുപുഴ: ക്രിസ്​മസ്​തലേന്ന്​​ തൊടുപുഴ ടൗൺ തിരക്കിലമർന്നു. ക്രിസ്​മസിനുള്ള ​ ഒരുക്കത്തിനും മറ്റുമായി കൂടുതൽ പേർ എത്തിയതോടെയാണ്​ തിരക്കനുഭവപ്പെട്ടത്​. അവധി പ്രമാണിച്ച്​ അകലെയുള്ള സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മറ്റും പോകുന്നവരുടെ വാഹനങ്ങൾകൂടി എത്തിയതോടെ വൈകുന്നേരമായതോടെ പലയിടങ്ങളിലും കുരുക്കും രൂപപ്പെട്ടു. മാർക്കറ്റ്​ റോഡ്​, തൊടുപുഴ-പാലാ, തൊടുപുഴ-മൂലമറ്റം റോഡുകളിലാണ്​ ഗതാഗതക്കുരുക്ക്​ അനുഭവപ്പെട്ടത്​. അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിന്​ ഇടയാക്കി. ടൗണിൽ പാർക്കിങ്​ സൗകര്യമില്ലാത്തതിനാൽ കടകളിൽ എത്തുന്നവർ റോഡിൽതന്നെ വാഹനങ്ങൾ നിർത്തിയിടുന്നതും കുരുക്കിനിടയാക്കുകയാണ്​. ആഘോഷ വേളകളിൽപോലും അനധികൃത പാർക്കിങ്ങിനെതിരെ നടപടിയുണ്ടാകുന്നില്ല. വിപണിയിൽ പുത്തനുണർവ്​ കോവഡ്​ നിയന്ത്രണങ്ങൾ മൂലം ഏറെ നാളായി മന്ദീഭവിച്ചുകിടന്ന വ്യാപാര മേഖലക്ക്​ ക്രിസ്​മസ്-പുതുവത്സരാഘോഷ വേള ഉണർവ്​ പകർന്നിട്ടുണ്ട്​. വ്യാപാര സ്ഥാപനങ്ങളിലും തിരക്കനുഭവപ്പെട്ടു. ക്രിസ്​മസിനോട​നുബന്ധിച്ച്​ വൻ ഒാഫറുകളുമായി വ്യാപാരസ്ഥാപനങ്ങൾ രംഗത്തെത്തിയത്​ വ്യാപാര മേഖലയിൽ ചലനം സൃഷ്​ടിച്ചു. നേരിയ തോതിലാണെങ്കിലും റബറിനുണ്ടായ വില വർധനയും വിപണി സജീവമാകാൻ കാരണമായി. വിലവയിടിവ്​ മൂലം വെറുതെയിട്ടിരുന്ന തോട്ടങ്ങളിൽ ടാപ്പിങ്​ പുനരാരംഭിച്ചതോടെ കർഷകരുടെയും തൊഴിലാളികളുടെയും കൈകളിൽ പണം എത്തിത്തുടങ്ങിയതും വിപണിയിൽ പ്രതിഫലിച്ചു. കേക്ക്​ വിപണിയിലും മോശമല്ലാത്ത കച്ചവടം നടന്നതായി വ്യാപാരികൾ പറഞ്ഞു. കോവിഡ്​ നിയന്ത്രണങ്ങളുള്ളതിനാൽ ​ ആഘോഷങ്ങളുടെ മിഴിവ്​ കുറഞ്ഞിട്ടുണ്ട്​​. വീടുകൾ കയറി കരോൾ സംഘങ്ങൾ ക്രിസ്​മസ്​ ആവേശം പകർന്നിരുന്നെങ്കിൽ ഇത്തവണ പലയിടങ്ങളിലും ഒഴിവാക്കിയിട്ടുണ്ട്​. എങ്കിലും വീടകങ്ങളിലെ ക്രിസ്​മസ്​ ആഘോഷത്തിന്​ കുറവൊന്നുമുണ്ടാകില്ല. ക്രിസ്​മസ്​ ആഘോഷം ആരോഗ്യപ്രവർത്തകർക്കൊപ്പം തൊടുപുഴ: കോവിഡ്​ കാലത്തെ ക്രിസ്മസ് ആരോഗ്യ പ്രവർത്തർക്കൊപ്പം ആഘോഷിച്ച്​ ജില്ല പഞ്ചായത്ത്​ അംഗം പ്രഫ. എം.ജെ. ജേക്കബ്. വിശ്രമമില്ലാതെ പണിയെടുക്കുന്ന ഡോക്ടർമാർ, നഴ്സ്, ഹെൽത്ത്‌ ഇൻസ്‌പെക്ടർ, പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ ആരോഗ്യ വകുപ്പിലെ മറ്റു ജീവനക്കാർ, ആശ പ്രവർത്തകർ എന്നിവർക്കൊപ്പമാണ് ക്രിസ്​മസ് ആഘോഷിച്ചത്. കുടയത്തൂർ, അറക്കുളം പി.എച്ച്​.സി കളിലാണ് ജീവനക്കാർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.