കെ. കരുണാകരനെ അനുസ്​മരിച്ചു

തൊടുപുഴ: എൻ.ജി.ഒ അസോസിയേഷൻ നേതൃത്വത്തിൽ കെ. കരുണാകരൻ അനുസ്മരണം നടത്തി. കെ.പി.സി.സി നിർവാഹക സമിതിയംഗം സി.പി. മാത്യു ഉദ്​ഘാടനം ചെയ്​തു. ബ്രാഞ്ച് പ്രസിഡൻറ് പീറ്റർ കെ. അബ്രാഹം അധ്യക്ഷത വഹിച്ചു. സിജു സിദ്ദീഖ്, യു.എം. ഷാജി, ടി.ടി ജോജോ, ബിജു പി.ഷിജാസ്, ടോണി എന്നിവർ നേതൃത്വം നൽകി. പി.ജെ. ജോസഫ്​ അനുശോചിച്ചു തൊടുപുഴ: കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് വര്‍ക്കിങ്​ ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എല്‍.എ അനുശോചിച്ചു. മാതൃത്വത്തി​ൻെറ മഹനീയ ഭാവങ്ങള്‍ മലയാളികള്‍ക്ക് പങ്കുവെച്ച സാംസ്‌കാരിക കേരളത്തി​ൻെറ പ്രിയപ്പെട്ട കവയിത്രിയാണ് സുഗതകുമാരി. സാഹിത്യ-സാമൂഹിക ലോകത്തിന് തീരാനഷ്​ടമാണ് ടീച്ചറുടെ വിയോഗമെന്നും ജോസഫ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.