കൊച്ചി: പഞ്ചായത്തിൻെറ സ്റ്റോപ് മെമ്മോ നിലനിൽക്കെ പാടം നികത്തി കെട്ടിടം വെച്ചത് ചോദ്യംചെയ്യുന്ന ഹരജിയിൽ വില്ലേജ് ഓഫിസർ സ്ഥലം പരിശോധിച്ച് ഉചിതനടപടി സ്വീകരിക്കാന്‍ ഹൈകോടതിയുടെ നിർദേശം. ഐക്കരനാട് സൗത്ത് വില്ലേജ് ഓഫിസർ സ്റ്റോപ് മെമ്മോ നൽകിയിരിക്കെ ചൂണ്ടി സ്വദേശി മുളക്കുളത്ത് ജോസ് മാത്യു എന്നയാൾ ഇത് ലംഘിച്ച് നിലം നികത്തി കെട്ടിടം നിര്‍മിച്ചെന്ന് ചൂണ്ടിക്കാട്ടി പുത്തന്‍കുരിശ് വടയമ്പാടി തുരുത്തിക്കുന്നേല്‍ സാജു നൽകിയ ഹരജിയിലാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിൻെറ ഉത്തരവ്. പാടം നികത്തിയാണോ കെട്ടിടം നിര്‍മിച്ചിരിക്കുന്നതടക്കം കാര്യങ്ങള്‍ പരിശോധിച്ച് തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് നൽകണം. റിപ്പോർട്ട് ലഭിച്ചാൽ തഹസിൽദാർ ബന്ധപ്പെട്ട കക്ഷികളെ കേൾക്കണം. നിയമലംഘനം കണ്ടെത്തുന്ന പക്ഷം 2008 ലെ നെൽവയൽ-തണ്ണീർത്തട നിയമപ്രകാരം തുടർ നടപടിക്ക് ജില്ല കലക്ടർക്ക് ശിപാർശ ചെയ്യുകയും തുടർനടപടി സ്വീകരിക്കുകയും വേണമെന്നാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.