കുടുംബശ്രീ ഓഫിസ് മാറ്റുന്നതിനെതിരെ മാർച്ച്

കാഞ്ഞാർ: കുടുംബശ്രീ ഓഫിസ് കുടയത്തൂരിലെ പഴയ പഞ്ചായത്ത് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനെതിരെ കുടുംബശ്രീ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ചിൽ പഞ്ചായത്ത് പ്രസിഡന്‍റ്​ ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ പങ്കെടുത്തു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തിൽ യു.ഡി.എഫും ബി.ജെ.പിയും ഒന്നിച്ചതോടെ ഭരണസമിതിക്കെതിരെ കമ്മിറ്റി തിരുമാനം എടുക്കേണ്ടിവന്നു. 13 അംഗ പഞ്ചായത്തിൽ 6 എൽ.ഡി.എഫ്, 5 യു.ഡി.എഫ്, 2 ബി.ജെ.പി എന്നിങ്ങനെയാണ്​ കക്ഷിനില. പഞ്ചായത്ത് കെട്ടിടത്തിൽ കുടുംബശ്രീ ഓഫിസിൽ നിലനിർത്തണമെന്ന് ഇടതുപക്ഷ മെംബർ ആവശ്യപ്പെട്ടപ്പോൾ യു.ഡി.എഫും ബി.ജെ.പിയും എതിർത്തു. ഇതോടെ ഭരണസമിതിക്കെതിരായി തീരുമാനം അംഗീകരിക്കേണ്ടിവന്നു. ബി.ജെ.പിയും കോൺഗ്രസും ഒന്നിച്ചതിനെതിരെ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണവുമായി സി.പി.എം രംഗത്തുവന്നിട്ടുണ്ട്. കുടുംബശ്രീ ചെയർപേഴ്സൻ സിനി സാബു അധ്യക്ഷതവഹിച്ച ധർണ ടി.കെ. ശിവൻ നായർ ഉദ്ഘാടനം ചെയ്തു. കുടയത്തൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.എൻ. ഷിയാസ്, പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയൻ. എൻ.ജെ. ജോസഫ്. വി.സി. ബൈജു, സി.വി. സുനിൽ, കുടുംബശ്രീ വൈസ് ചെയർപേഴ്സൻ മഞ്ജു സുനിൽ എന്നിവർ സംസാരിച്ചു. tdl mltm2 കുടുംബശ്രീയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേക്ക്​ പ്രതിഷേധ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.