മൂലമറ്റം: അറക്കുളത്ത് വീണ്ടും തെരുവുനായുടെ ആക്രമണം. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെ ഡ്രൈവിങ് സ്‌കൂളിൽ പരിശീലനത്തിന് പോയ ടിജോ തോമസിനെ മൂലമറ്റം സെന്‍റ് ജോർജ് സ്‌കൂളിന് സമീപത്തുവെച്ചാണ് തെരുവുനായ് കടിച്ചത്. തൊടുപുഴയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടി. കോട്ടയം മെഡിക്കൽ കോളജിൽ പ്രതിരോധ കുത്തിവെപ്പിനുള്ള മരുന്നില്ലാത്തതിനാൽ പുറത്തുനിന്നുവാങ്ങിയാണ് ചികിത്സ നടത്തിയത്. ഒരുമാസത്തിനിടെ മൂലമറ്റത്ത് 10 പേർ തെരുവുനായുടെ ആക്രണത്തിന് ഇരയായിട്ടുണ്ട്. രാത്രി കാലങ്ങളിൽ മൂലമറ്റം ടൗണിൽ തെരുവുനായുടെ ശല്യം രൂക്ഷമാണ്. വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നവർക്കെതിരെ നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.