സംഘ്​പരിവാറിനെതിരെ ഐക്യമുന്നണി ഉയര്‍ന്നു വരണം -എ.പി. അഹമ്മദ്

തൊടുപുഴ: രാജ്യത്ത് സംഘ്​പരിവാര്‍ ശക്തികള്‍ക്കെതിരെ വിപുലമായ ഐക്യമുന്നണി ഉയര്‍ന്നു വരണമെന്ന് യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ്‍. സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി ഇന്ത്യന്‍ ജനാധിപത്യത്തിനെതിരെ ഫാഷിസം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ തൊടുപുഴയില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമന്‍ അധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രന്‍, കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് എന്നിവര്‍ സംസാരിച്ചു. സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം കെ. സലിംകുമാര്‍, ജില്ല കൗണ്‍സിലംഗങ്ങളായ പി.പി. ജോയി, ഗീത തുളസീധരന്‍, എബി ഡി. കോലോത്ത്, എ. സുരേഷ്​കുമാര്‍, വി.ആര്‍. പ്രമോദ്​, മുഹമ്മദ് അഫ്സല്‍ തുടങ്ങിയവര്‍ പ​ങ്കെടുത്തു. TDL CPI സി.പി.ഐ ജില്ല സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച സെമിനാര്‍ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.