കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന

മുട്ടം: മ്രാല കവലയിലുള്ള കച്ചവട സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. ഹോട്ടൽ, ബേക്കറി,റസ്റ്റാറന്റ്,പഴം,പച്ചക്കറി,മാംസം -മത്സ്യ വ്യാപാരം എന്നിങ്ങനെ സ്ഥാപനങ്ങളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. ചില സ്ഥാപനങ്ങളിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഉടൻ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർ സ്ഥാപന നടത്തിപ്പുകാർക്ക് നിർദേശം നൽകി. അടുത്ത ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കരിങ്കുന്നം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത്​ ഇൻസ്​പെക്ടർ സതീഷ്, ജെ.എച്ച്.ഐമാരായ ജിനിൽ കുമാർ, ബീന ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.