നാക്കയം നിവാസികളുടെ യാത്രദുരിതത്തിന്​ പരിഹാരമാകുന്നു

വണ്ണപ്പുറം: നാക്കയംകാരുടെ യാത്രദുരിതത്തിന്​ പരിഹാരമാകുന്നു. വണ്ണപ്പുറം പഞ്ചായത്തിലെ ബ്ലാത്തിക്കവലയില്‍നിന്നാരംഭിച്ച്​ നാക്കയം വിനോദസഞ്ചാര കോന്ദ്രത്തിന് ഒരുകിലോമീറ്റര്‍ അടുത്തുവരെ റോഡ്​ പണി നടത്താൻ എസ്റ്റിമേറ്റ് തയാറാക്കി സമര്‍പ്പിക്കന്‍ പി.ജെ. ജോസഫ് എം.എല്‍.എ നല്‍കിയ നിർദേശത്തെ തുടര്‍ന്ന് ജില്ല പഞ്ചായത്ത് മെംബർ ഷൈനി റെജി, മുൻ പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ എന്നിവരുടെ നേതൃത്വത്തില്‍ എൻജിനീയറെത്തി 25ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി. ജില്ല പഞ്ചായത്തിന്‍റെ വക 12 ലക്ഷം രൂപയും അനുവദിക്കും. കൂടാതെ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽപെടുത്തി അഞ്ചുലക്ഷം രൂപയുടെ ടെൻഡർ നടപടി പൂർത്തിയായിട്ടുണ്ട്​. ഈവര്‍ഷം തന്നെ പണിപൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നും ജനപ്രതിനിധികൾ പറഞ്ഞു. കൂടാതെ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ നാക്കയത്ത് കൂടുതൽ വികസനം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. FOTO TDL NAKAYAMROAD ഗതാഗതയോഗ്യമല്ലാത്ത നാക്കയം റോഡ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.