ഫണ്ട് പിരിവിനെത്തിയവർ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തിയതായും പരാതി മൂലമറ്റം: ഫണ്ട് പിരിവിനെത്തിയവർ ഭീഷണിപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തിയതായും പരാതി. മൂലമറ്റം ഗ്രാമപഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ട് മേഴ്സിയാണ് കാഞ്ഞാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ശനിയാഴ്ച വൈകീട്ട് നാലോട് കൂടിയെത്തിയ മൂന്ന് അംഗസംഘമാണ് ഭീഷണിപ്പെടുത്തിയതെന്ന് പരാതിയിൽ പറയുന്നു. ഇടതു മഹിള അസോസിയേഷന്‍റെ പിരിവ് ആവശ്യപ്പെട്ടാണ് ഇവർ എത്തിയത്. നിരന്തര ഫണ്ട് പിരിവുമൂലം ബുദ്ധിമുട്ടിലാണെന്ന് ജീവനക്കാരി പറഞ്ഞതോടെ പിരിവിന് എത്തിയവർ മോശമായിപ്പെരുമാറുകയും ആക്ഷേപിക്കുകയും ചെയ്തു. എന്നിട്ടും പിരിവ് നൽകി. പക്ഷേ, ആക്ഷേപം തുടർന്നു. ആരോഗ്യപരമായ അവശതകളുള്ള ജീവനക്കാരിക്ക് പിന്നീട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ പോലും വയ്യാതായതിനാൽ അവരെ വിളിച്ചുവരുത്തി പരാതി നൽകുകയായിരുന്നു. എന്നാൽ, സി.പി.എം നേതാക്കൾ പറയുന്നത്, സ്വാതന്ത്യദിനത്തിൽ പതാക ഉയർത്തിയ അന്ന് പഞ്ചായത്തിൽ വേണ്ടത്ര അലങ്കാരങ്ങൾ നടത്തിയില്ല എന്നും അത് ചോദ്യം ചെയ്യുക മാത്രമേ ചെയ്തുള്ളൂവെന്നുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.