ടൂറിസം മേഖല ഉണരുന്നു; മലങ്കരയിലെത്തിയത്​ ആയിരത്തിലധികം പേർ

മുട്ടം: മഴ മാറി മാനം തെളിഞ്ഞതോടെ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക്​ സഞ്ചാരികൾ ഒഴുകിത്തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലങ്കര ടൂറിസം പ്രദേശം കാണാൻ 1800ൽഅധികം പേരാണ് എത്തിയത്. ഞായറാഴ്ച മാത്രം ആയിരത്തിലധികം പേർ എത്തി. വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് മലങ്കര ഡാമിന്‍റെയും ജലാശയത്തിന്‍റെയും പ്രകൃതിഭംഗി ആസ്വദിക്കാൻ ഇവിടേക്ക് എത്തിയത്. കോവിഡും കനത്ത മഴയും മൂലം 100 ഉം 150ഉം സഞ്ചാരികൾ മാത്രം എത്തിയിരുന്ന മലങ്കര ഹബിലേക്ക് സഞ്ചാരികൾ എത്തിയതോടെ വ്യാപാര മേഖലയും ഉണർന്ന്​ തുടങ്ങി. മഴ മാറിയതോടെ ജലാശയത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്​. മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം പരമാവധിയിലാണ്. നിറഞ്ഞു തുളുമ്പി നിൽക്കുന്ന ജലാശയവും മലങ്കര ഡാമുമാണ്​ സഞ്ചാരികളെ ആകർഷിക്കുന്നത്​. കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ ഇതിനേക്കാൾ പതിന്മടങ്ങ് വിനോദസഞ്ചാരികളെ ഇവിടേക്ക് എത്തിക്കാനാകും. tdl mltm 3 മലങ്കര ടൂറിസം ഹബിലേക്ക് ഞായറാഴ്ച എത്തിയ സഞ്ചാരികൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.