ഡാം സെക്യൂരിറ്റി റൂമിൽനിന്ന്​ പണം മോഷ്​ടിച്ച കേസിൽ യുവാവ്​ അറസ്റ്റിൽ

കട്ടപ്പന: ഇരട്ടയാർ ഡാം സെക്യൂരിറ്റി റൂമിൽ കയറി പണമടങ്ങിയ പഴ്സ് മോഷ്ടിച്ച് രക്ഷപ്പെട്ടയാളെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. സെക്യൂരിറ്റി ഗാർഡ് പി.എ. ഷാജിയുടെ പഴ്സ് മോഷ്ടിച്ച ഈട്ടിത്തോപ്പ് കുറ്റിയാങ്കൽ അഭിലാഷാണ്​ (36) ​പിടിയിലായത്​. ഗാർഡ് ഷാജി ഡാമിലെ ലൈറ്റ് തെളിക്കാൻപോയ തക്കംനോക്കിയാണ് റൂമിനുള്ളിൽ കയറി 25,900 രൂപ അടങ്ങിയ പഴ്സ് മോഷ്ടിച്ചത്. ഷാജി തിരിച്ചെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ടത് അറിഞ്ഞത്. തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഡാമിന് പരിസരത്ത് അഭിലാഷിനെ കണ്ടിരുന്നതായി ചിലർ പറഞ്ഞത്. ഇതേ തുടർന്നാണ്​ പൊലീസിൽ പരാതിപ്പെട്ടത്. അണക്കരയിൽനിന്ന്​ പ്രതിയെ കസ്റ്റഡയിലെടുക്കുകയായിരുന്നു. കഴിഞ്ഞമാസം 31ന് വൈകീട്ട് അഞ്ചരയോടെയാണ് മോഷണം നടന്നത്. ബാങ്കിൽ അടക്കുവാനായി സൂക്ഷിച്ചതായിരുന്നു പണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.