കൃഷിനാശം; നഷ്ടപരിഹാരം നൽകണം -കർഷകസംഘം

തൊടുപുഴ: മഴയും കാറ്റും മൂലം ജില്ലയിൽ വ്യാപക കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. കനത്ത മഴമൂലം ജില്ലയിൽ 95 ലക്ഷം രൂപയുടെ കൃഷിനാശമാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 61 ഹെക്ടർ സ്ഥലത്തെ കൃഷി നശിച്ചിട്ടുണ്ട്. 695 കർഷകരുടെ കൃഷി നശിച്ചെന്നും ജില്ല പ്രസിഡന്‍റ്​ ടി.എം. ബഷീർ, ജനറൽ സെക്രട്ടറി മുഹമ്മദ് ഇരുമ്പുപാലം എന്നിവർ പറഞ്ഞു. അനുപാതം പുനഃസ്ഥാപിക്കണം -കെ.പി.എസ്.ടി.എ തൊടുപുഴ: 1:40 അനുപാതം പിൻവലിച്ചത്​ വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങളുടെ താളം തെറ്റിക്കുമെന്ന്​ കെ.പി.എസ്​.ടി.എ ജില്ല കമ്മിറ്റി. അനുപാതം അകാരണമായി പിൻവലിച്ചത്​ പ്രതിഷേധാർഹമാണ്​. ഈ വർഷത്തെ ഫിക്സേഷൻ നടപടി പൂർത്തിയാകുമ്പോൾ 2016-17 മുതൽ സർവിസിൽ പ്രവേശിച്ച നൂറുകണക്കിന് അധ്യാപകർക്ക്​ ജോലി നഷ്ടപ്പെടുകയും അതിനുമുമ്പ്​ സർവിസിൽ പ്രവേശിച്ചവർക്ക് സ്വന്തം വിദ്യാലയത്തിൽനിന്ന്​ അധ്യാപക ബാങ്കിലേക്കോ മറ്റ് വിദൂര സ്ഥലങ്ങളിലുള്ള വിദ്യാലയങ്ങളിലേക്കോ മാറേണ്ടിവരികയും ചെയ്യും. ജില്ല പ്രസിഡന്റ് പി.എം. നാസർ അധ്യക്ഷതവഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്‍റ്​ വി.എം. ഫിലിപ്പച്ചൻ ഉദ്​ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ഡി. എബ്രഹാം, മുഹമ്മദ് ഫൈസൽ, ജോളി മുരിങ്ങമറ്റം, ഷെല്ലി ജോർജ്, ബിജോയി മാത്യു, എം.വി. ജോർജ് കുട്ടി, കെ. രാജൻ, സെലിൻ മൈക്കിൾ, ജോയി ആൻഡ്രൂസ്, ടി.ബി. അജീഷ്കുമാർ, സജി മാത്യു , ടി. ശിവകുമാർ , ജോസഫ് മാത്യു , സുനിൽ തോമസ്, സിബി കെ.ജോർജ്, പി.എൻ. സന്തോഷ്, ഷിന്റോ ജോർജ്, രാജീവ് ഗോവിന്ദ്, അനീഷ് ജോർജ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.