ചുരുളി വെള്ളച്ചാട്ടത്തിലെ കുളി വിലക്കി

കുമളി: വെള്ളച്ചാട്ടത്തിലെ കുളിക്ക്​ വിലക്കേർപ്പെടുത്തി അധികൃതർ. ചുരുളി വെള്ളച്ചാട്ടത്തിലെ വെള്ളത്തിന്‍റെ അളവ് ഇരട്ടിയായി വർധിച്ചതോടെയാണിത്. സംസ്ഥാന അതിർത്തിയിലെ തേനി ജില്ലയിൽ കമ്പത്തിന്​ സമീപമാണ് ചുരുളി വെള്ളച്ചാട്ടം. അതിർത്തി പ്രദേശത്തും മഴ ശക്തമായതോടെയാണ് വെള്ളം കൂടിയത്. പെരിയാർ വനമേഖലയോട് ചേർന്ന മേഘമല വന്യജീവി സങ്കേതത്തിൽനിന്നാണ് ചുരുളിയിലേക്ക് വെള്ളം ഒഴുകിയെത്തുന്നത്. വനത്തിനുള്ളിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ തമിഴ്നാടിന്‍റെ പല ഭാഗത്തുനിന്നും ഓരോ ദിവസവും നൂറുകണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വനത്തിലൂടെ ഒഴുകിയെത്തുന്ന ജലമായതിനാൽ വെള്ളച്ചാട്ടത്തിൽ കുളിക്കുന്നത് രോഗപ്രതിരോധത്തിന് നല്ലതാണെന്നാണ് വിശ്വാസം. തേക്കടി കാണാനെത്തുന്ന നിരവധി വിനോദസഞ്ചാരികളും ചുരുളി വെള്ളച്ചാട്ടം കാണാനും ചിത്രങ്ങൾ എടുക്കാനും പോകാറുണ്ട്. വെള്ളച്ചാട്ടത്തിൽ വെള്ളം കൂടിയതോടെ അപകടങ്ങൾക്ക് സാധ്യത വർധിച്ചതാണ് ഇവിടേക്കുള്ള പ്രവേശനം വനം വകുപ്പ് വിലക്കാൻ കാരണം. Cap: തേനി കമ്പത്തിനു സമീപം സഞ്ചാരികൾ ഒഴിഞ്ഞ ചുരുളി വെള്ളച്ചാട്ടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.