തൊടുപുഴ: സഹകരണ മേഖലയെ ദുർബലപ്പെടുത്താനുള്ള ബോധപൂർവ നീക്കങ്ങൾക്കെതിരെ ആഗസ്റ്റ് 10 മുതൽ 15 ദിവസം ജനകീയ കാമ്പയിൻ സംഘടിപ്പിക്കാൻ ജില്ലയിലെ സഹകരണ സംഘം പ്രസിഡന്റുമാരുടെയും ജീവനക്കാരുടെയും സംയുക്തയോഗം തീരുമാനിച്ചതായി പ്രൈമറി കോഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷൻ (പാക്‌സ്) ജില്ല സെക്രട്ടറി റോമിയോ സെബാസ്‌റ്റ്യനും പ്രസിഡന്റ് കെ. ദീപക്കും വാർത്തസമ്മേളനത്തിൽ അറിയിച്ചു. കാമ്പയിന്റെ ഭാഗമായി 10 മുതൽ ഭവനസന്ദർശനം നടത്തും. 23ന് കട്ടപ്പനയിൽ സഹകാരിസംഗമത്തിൽ മന്ത്രി റോഷി അഗസ്‌റ്റിൻ, എം.പി, എം.എൽ.എമാർ, പ്രമുഖ സഹകാരികൾ തുടങ്ങിയവർ പങ്കെടുക്കും. സഹകരണ മേഖലയെ സംരക്ഷിക്കാനുള്ള പേരാട്ടത്തിൽ പൊതുസമൂഹമാകെ അണിനിരക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു. കേരള ബാങ്ക് ഹാളിൽ ചേർന്ന സംയുക്തയോഗം ഡയറക്ടർ ബോർഡ് അംഗം കെ.വി. ശശി ഉദ്‌ഘാടനം ചെയ്‌തു. കെ. ദീപക് അധ്യക്ഷത വഹിച്ചു. റോമിയോ സെബാസ്‌റ്റ്യൻ സംസാരിച്ചു. പാക്‌സ് വൈസ് പ്രസിഡന്റ് സാബു മണിമലക്കുന്നേൽ, എക്‌സിക്യൂട്ടിവ് അംഗം ടോമി കാവാലം, കേരള കോഓപറേറ്റിവ് എംപ്ലോയീസ് യൂനിയൻ ജില്ല സെക്രട്ടറി ടി.സി. രാജശേഖരൻ നായർ, ജോ. സെക്രട്ടറി കെ. ജയചന്ദ്രൻ, കേരള കോഓപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ബെന്നി മാത്യു, ജില്ല പ്രസിഡന്റ് ബിജു മാത്യു എന്നിവരും പങ്കെടുത്തു. നേതൃക്യാമ്പ് എട്ടിന് കട്ടപ്പന: പണ്ഡിതര്‍ വിളക്കിത്തല നായര്‍ സഭയുടെയും അഖിലേന്ത്യ നവസമാജത്തിന്‍റെയും നേതൃക്യാമ്പ് ആഗസ്റ്റ് എട്ടിന് നടക്കും. കട്ടപ്പന ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ രാവിലെ ഒമ്പതിന് പി.വി.എന്‍.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് മംഗലക്കല്‍ അശോകന്‍ ഉദ്ഘാടനം ചെയ്യും. സി.ബി. ഷൈന്‍ അധ്യക്ഷത വഹിക്കും. റിട്ട. ഹൈകോടതി ജഡ്ജി സൂര്യനാരായണ റെഡ്ഡി മുഖ്യപ്രഭാഷണം നടത്തും. കേരളത്തിന് പുറമെ ഡല്‍ഹി, ഝാര്‍ഖണ്ഡ്, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍നിന്നുള്ള ഇരുനൂറോളം പ്രതിനിധികള്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.