മുട്ടം: പൊതുറോഡ് അടച്ചുപൂട്ടി സ്വകാര്യ വ്യക്തികൾ സ്ഥാപിച്ച ഗേറ്റ് നാട്ടുകാർ പൊളിച്ചുമാറ്റി. മുട്ടം പച്ചിലാകുന്നിൽനിന്ന് കൊല്ലംകുന്നിലേക്കുള്ള റോഡിലാണ് ഗേറ്റ് സ്ഥാപിച്ചിരുന്നത്. വിവരം തൊടുപുഴ തഹസിൽദാരെ ഉൾപ്പെടെയുള്ളവരെ വിളിച്ച് അറിയിച്ചെങ്കിലും ആരും സ്ഥലത്ത് എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. പൊതുനിരത്ത് അടച്ചതിനെതിരെ പഞ്ചായത്ത് കമ്മിറ്റിയിൽ ഉൾപ്പെടെ തീരുമാനം എടുത്തെങ്കിലും അവരും എത്തിയില്ലെന്ന് ആക്ഷേപം ഉണ്ട്. പൊതു നിരത്ത് അടച്ചാൽ ഇനിയും പൊളിച്ചുമാറ്റുമെന്നാണ് നാട്ടുകാർ പറയുന്നത്. പാറമടലോബിയാണ് ഇതിന് പിന്നിലെന്ന് പ്രദേശവാസികൾ പറയുന്നു. റോഡിന്‍റെ ചുറ്റുവട്ടത്തെ സ്ഥലങ്ങൾ മുഴുവൻ പാറമടലോബി വാങ്ങിക്കൂട്ടിയിരിക്കുകയാണ്. ജില്ല പഞ്ചായത്തിന്‍റെ ആസ്തിയിൽ ഉൾപ്പെട്ട റോഡ് ഒരു കോടിയോളം രൂപ മുടക്കിയാണ് ടാറിങ്ങ് നടത്തിയത്. പ്രദേശത്ത് പാറമട തുടങ്ങുന്നതിനെതിരെ പ്രദേശവാസികൾ ഉൾപ്പെടെ പ്രതിഷേധത്തിലാണ്. ചിലർ കോടതിയിൽ കേസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.