തോക്ക് ചൂണ്ടി കവർച്ച: മുഖ്യപ്രതി പിടിയിൽ

മുട്ടം: തോക്ക് ചൂണ്ടി പൂച്ചകളെ കവർന്ന കേസിലെ മുഖ്യപ്രതി പിടിയിൽ. തിരുവനന്തപുരം മാണിക്കവിളാകം പുതുവൽപുരയിടം വീട്ടിൽ സിറാജാണ് ​(25) മുട്ടം പൊലീസ്​ പിടിയിലായത്. സിറാജിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർ ഒളിവിലാണ്. തിങ്കളാഴ്ച വൈകീട്ട് 6.30നാണ് കേസിനാസ്പദമായ സംഭവം. മ്രാലഭാഗത്ത് വാടകക്ക് താമസിക്കുന്ന തെങ്ങുംപിള്ളിൽ ബിലാൽ എന്നയാളുടെ വീട്ടിൽ അതിക്രമിച്ചുകയറിയ നാല് അംഗ സംഘം ബിലാലിന്‍റെ ഭാര്യ ഫാത്തിമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി മൂന്ന് പേർഷ്യൻ പൂച്ചകളെ കവർച്ച ചെയ്യുകയും ടി.വി തല്ലിപ്പൊളിക്കുകയും ചെയ്തുവെന്നാണ്​ കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ്​ ചെയ്തു. പേർഷ്യൻ പൂച്ചകളെ സിറാജിന്‍റെ പക്കൽനിന്ന്​ കണ്ടെത്തി. സി.ഐ പ്രിൻസ് ജോസഫ്, എസ്.ഐമാരായ ജിബിൻ, അസീസ് എസ്.സി.പി.ഒ ബിനു, സി.പി.ഒമാരായ സിനാജ്, മാഹിൻ, ഷിയാസ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. tdl mltm7 സിറാജ് (25)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.