മലയിഞ്ചിയിലും ഉപ്പുകുന്നിലും ഉരുൾപൊട്ടി

ഉടുമ്പന്നൂർ: . മലയിഞ്ചിയിൽ ഉരുൾപൊട്ടലിനെ തുടർന്ന്​ വീടിന് തകരാർ സംഭവിച്ചു. മലയിഞ്ചി ചാമക്കയത്ത് വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് ഉരുൾപൊട്ടലുണ്ടായത്​. കൃഷിയിടത്തിൽ കിടന്ന മരത്തടിയിൽ തട്ടി ഉരുൾ വഴിമാറിയതിനാൽ താഴെയുള്ള വീട് അപകടത്തി​ൽപെട്ടില്ല. ചളിയും കല്ലും നിറഞ്ഞ് വീടിന്റെ ഒരുഭാഗം തകർന്ന നിലയിലാണ്. ചേലകാട് സേവ്യർ കോട്ടപറമ്പിലിന്റെ വീടിന് കേടുപാടുണ്ടായത്. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഉപ്പുകുന്നിൽ ബുധനാഴ്ച രാത്രിയാണ് ഉരുൾപൊട്ടിയത്. വരികാട്ട് ടോമിയുടെ കൃഷി നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.