മൂന്നാറിലും മഴ തുടരുന്നു

മൂന്നാർ: മൂന്നാറിനെ ആശങ്കയിലാഴ്ത്തി കനത്ത മഴ തുടരുന്നു. ഇതോടെ മലഞ്ചെരിവുകളില്‍ താമസിക്കുന്നവര്‍ ആശങ്കയിലായി. കനത്ത മഴയില്‍ ഗ്രാംസ്ലാന്‍ഡ് എസ്‌റ്റേറ്റിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. മുതിരപ്പുഴയില്‍ ഇത്തവണ കാര്യമായ ഭീഷണി ഉയര്‍ന്നില്ലെങ്കിലും മുന്‍കരുതല്‍ തുടരുന്നുണ്ട്. ഒഴുക്ക് ശക്തമായതോടെ മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതിര്‍ത്തി ഗ്രാമമായ വട്ടവടയില്‍ തുടര്‍ച്ചായ രണ്ടാം ദിവസവും ശക്തമായ മഴയാണ്​ പെയ്​തത്. മാട്ടുപ്പെട്ടി, ചെണ്ടുവര, കുണ്ടള, അരുവിക്കാട് എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. വട്ടവടയിൽ ഒരു വീടിന്‍റെ മുകളിലേക്ക്​ വ്യാഴാഴ്ച മണ്ണിടിഞ്ഞ് ​ അപകടമുണ്ടായി. ചിത്രം 1 ഗ്രാംസ്ലാന്‍റ്​ റോഡിലുണ്ടായ മണ്ണിടിച്ചിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.