അടിമാലിയിൽ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് ജൂലൈ ആറിന്

അടിമാലി: പഞ്ചായത്തിൽ പ്രസിഡന്‍റ്​, വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പ് ജൂലൈ ആറിന് നടക്കും. രാവിലെ 11ന്​ പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പും, ഉച്ചക്ക്​ രണ്ടിന്​ വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പുമാണ്​. നേരത്തേ ജൂൺ 24ന് തെരഞ്ഞെടുപ്പ് കമീഷൻ പഞ്ചായത്ത് ഭാരവാഹികളെ തെരഞ്ഞെടുക്കാൻ റിട്ടേണിങ് ഓഫിസർക്ക് നിർദേശം നൽകിയിരുന്നു. എന്നാൽ, അന്ന് തെരഞ്ഞെടുപ്പ് നടന്നില്ല. ഇതേ തുടർന്നാണ് പുതിയ തീയതി പ്രഖ്യാപിച്ച് കമീഷൻ ഇപ്പോൾ അറിയിച്ചത്. ഇടത്​ അനുകൂല ഭരണസമിതി പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസത്തെ സി.പി.ഐ അംഗം പിന്തുണച്ചു. ഇതോടെയാണ് അവിശ്വാസം പാസായത്. യു.ഡി.എഫിന്‍റെ നിലവിലെ തീരുമാന പ്രകാരം 14ാം വാർഡ് അംഗം സനിത സജി പ്രസിഡന്‍റ്​, മുസ്​ലിം ലീഗ് അംഗം വൈസ് പ്രസിഡന്‍റ്​ സ്ഥാനത്തേക്കും നോമിനേഷൻ നൽകും. 21 അംഗ ഭരണസമിതിയിൽ നിലവിൽ 11 അംഗങ്ങൾ യു.ഡി.എഫ് പക്ഷത്താണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.