ഭാരം ചുമക്കുന്നവന്​ താങ്ങാകും,​ മനുവിന്‍റെ ഉന്തുവണ്ടി

ഹാപ്പി മൺഡേ -ചരക്കുനീക്കത്തിനൊപ്പം വിളകള്‍ക്ക് മരുന്നും വെള്ളവും തളിക്കാം നെടുങ്കണ്ടം: കൃഷിയിടങ്ങളിലെ ജോലി ഭാരം കുറക്കാൻ മനു വികസിപ്പിച്ച ചെറുവാഹനം ശ്രദ്ധേയമാകുന്നു​​. കാഴ്ചക്ക്​ ചെറിയൊരു ഉന്തുവണ്ടിയെന്ന്​ തോന്നുമെങ്കിലും മണ്ണിലും കൃഷിയിടത്തും പണിയെടുക്കുന്നവർക്ക്​ ഈ ചെറുവണ്ടി വലിയൊരു കൈത്താങ്ങാകുമെന്നതിൽ സംശയമില്ല​. ഇടുക്കി കൊച്ചറ സ്വദേശിയായ മനു ജോസഫാണ്​ കൃഷിയിടങ്ങളിലെ ജോലി ഭാരം കുറക്കാൻ ഈ വാഹനം വികസിപ്പിച്ചത്​. ഓട്ടോ മൊബൈല്‍ എൻജിനീയറിങ്ങിനുശേഷം വിദേശത്ത് ജോലി ചെയ്തിരുന്ന മനു, കോവിഡ് കാലത്ത് തിരികെയെത്തിയപ്പോഴാണ് കൃഷിയിടത്തിലേക്കുള്ള ചുമട്ടുകാരനെ വികസിപ്പിച്ചത്. ആറുമാസത്തെ പരീക്ഷണങ്ങള്‍കൊണ്ടാണ്, വാഹനത്തിന് പൂര്‍ണരൂപം നല്‍കിയത്. സ്വന്തം പുരയിടത്തിലെ ജോലിക്കായാണ് വികസിപ്പിച്ചെടുത്തതെങ്കിലും പലരും ഇപ്പോൾ ഉപകരണം നിർമിച്ചു നൽകുമോ എന്ന ആവശ്യവുമായി എത്തിയിട്ടുണ്ടെന്ന്​ മനു പറയുന്നു. കുന്നിന്‍ മുകളിലും കുത്തനെ ചരിഞ്ഞ കൃഷിയിടങ്ങളിലുമൊക്കെ അനായാസം കടന്നുചെല്ലാൻ കഴിയുന്ന രീതിയിലാണ്​ മനു വികസിപ്പിച്ച എഡ്വിന്‍ അഗ്രോ കാര്‍ട്ട്. ചാണകവും മറ്റു വളങ്ങളുമൊക്കെ, കൃഷിയിടത്തിലെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുന്നതിനുള്ള അധ്വാന ഭാരം കുറക്കാൻ കഴിയുന്നതാണ്​ യന്ത്രം. ചരക്കുനീക്കത്തിനൊപ്പം, വിളകള്‍ക്ക്, മരുന്നും വെള്ളവും തളിക്കാനായി മോട്ടോറും ഉപകരണത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ എൻജിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനം കൈകള്‍കൊണ്ട് നിയന്ത്രിക്കാനാകും. അധികം കായിക അധ്വാനമില്ലാതെ, അനായാസം പ്രവര്‍ത്തിപ്പിക്കാനാകുന്ന തരത്തിലാണ് രൂപകൽപന. ​TDL MANU മനു തന്‍റെ ഉന്തുവണ്ടിയുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.