ശുചിമുറി തുറന്നുകൊടുക്കാൻ നടപടി വൈകുന്നു

കുളമാവ്: ടേക് എ ബ്രേക്ക് പദ്ധതിയിൽപെടുത്തി കുളമാവിൽ നിർമിച്ച ശുചിമുറി തുറന്നുകൊടുക്കാൻ വൈകുന്നു. ഇടുക്കിയിൽ നിന്നെത്തുന്ന യാത്രക്കാർ 30 കിലോമീറ്റർ വനം കടന്ന് കുളമാവിലെത്തുമ്പോൾ ശുചിമുറി സൗകര്യത്തിനായി നെട്ടോട്ടമോടുകയാണ്. ഇവിടെ എത്തുന്നവർക്ക് ബസ് സ്റ്റോപ്പിലെ വീടുകളിലാണ് ശുചിമുറി സൗകര്യത്തിനായി എത്തുന്നത്. കുളമാവിലെത്തുന്ന യാത്രക്കാരായ സ്ത്രീകളെ ഉദ്ദേശിച്ച് ശുചിമുറി സംവിധാനം നിർമിച്ചെങ്കിലും വഴിയിടം (ടേക് എ ബ്രേക്) പദ്ധതിയിൽപെടുത്തി കുളമാവ് സ്റ്റാൻഡിന്​ സമീപത്തെ ശുചിമുറി തുറന്നുകൊടുക്കാൻ ഇനിയും തയാറായിട്ടില്ല. യാത്രക്കാരായി എത്തുന്നവർക്ക് മൂലമറ്റം ബസ്​സ്റ്റാൻഡിലെ കംഫർട്ട്​ സ്റ്റേഷൻ കഴിഞ്ഞാൽ 40 കിലോമീറ്റർ പിന്നിട്ട് ചെറുതോണിയിലെത്തണം. നാടുകാണി, കുളമാവ് ഡാം അടക്കം കാണാനെത്തുന്ന സഞ്ചാരികൾക്കും ഏറെ പ്രയോജനപ്പെടുന്ന കുളമാവ് ബസ്​സ്റ്റാൻഡിലെ ശുചിമുറി തുറക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. tdl mltm കുളമാവ് ബസ്​സ്റ്റാൻഡിൽ നിർമിച്ച ശുചിമുറി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.