സ്റ്റേഷനിലെത്തി അതിക്രമത്തിന് ശ്രമിച്ച മൂന്ന്​ പേര്‍ക്കെതിരെ കേസ്​

നെടുങ്കണ്ടം: കസ്റ്റഡിയിലെടുത്ത യുവാവിനെ മോചിപ്പിക്കാന്‍ . നെടുങ്കണ്ടം പൊലീസ്​ സ്​റ്റേഷനിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നാളുകളായി നെടുങ്കണ്ടം ടൗണിലും പരിസര പ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടക്കുന്നതായും വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായും പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ പരിശോധനയില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ യുവാവിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ദേഹപരിശോധനക്ക്​ ശ്രമിച്ചപ്പോള്‍ ഇയാൾ വിസമ്മതിച്ചു. ഇതിന് പുറകെ യുവാക്കളുടെ മറ്റൊരു സംഘം സ്റ്റേഷനിലെത്തി ബഹളംവെച്ചു. പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് നെടുങ്കണ്ടം സ്വദേശികളായ ഡിപിന്‍ (21), സിജോ (23), അതുല്‍ (23) എന്നിവര്‍ക്കെതിരെ കേസെടുത്ത്​ ജാമ്യത്തില്‍ വിട്ടതതെന്ന്​ പൊലീസ് അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.