അപകടകരമായ വൈദ്യുതി പോസ്റ്റുകൾ നീക്കാൻ നിർദേശം

തൊടുപുഴ: മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമാംവിധം നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ നീക്കംചെയ്യാൻ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കെ.എസ്.ഇ.ബിക്ക്​ നിർദേശം നൽകി. കലക്ടറേറ്റ്​ കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍, കാഴ്ചമറയ്ക്കുന്ന സസ്യങ്ങള്‍ എന്നിവ നീക്കംചെയ്യാന്‍ പൊതുമരാമത്ത് റോഡ്‌സ്, എന്‍.എച്ച്, എല്‍.എസ്.ജി.ഡി എന്നിവര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. ഓടകള്‍ വൃത്തിയാക്കാനും അറ്റകുറ്റപ്പണി നടത്താനും നടപടി സ്വീകരിക്കണം. ഡാമുകളിലെ ജലനിരപ്പും മന്ത്രി യോഗത്തിൽ അവലോകനം ചെയ്തു. കലക്ടർ ഷീബ ജോർജ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണ ശർമ തുടങ്ങിയവർ പങ്കെടുത്തു. വനിത കമീഷൻ സിറ്റിങ് ജൂൺ 29ന് തൊടുപുഴ: സംസ്ഥാന വനിത കമീഷൻ സിറ്റിങ് ജൂൺ 29ന് രാവിലെ 10 മുതൽ കുമളി വ്യാപാരഭവൻ ഹാളിൽ നടക്കും യു.ഡി.എഫ് ജില്ല നേതൃയോഗം നാളെ തൊടുപുഴ: യു.ഡി.എഫ് ജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ജൂലൈ രണ്ടിന് നടക്കുന്ന കലക്ടറേറ്റ്​ മാർച്ചിന്‍റെ മുന്നൊരുക്കങ്ങൾക്കായി ജില്ല നേതൃയോഗം തിങ്കളാഴ്ച ഉച്ചക്ക്​ 2.30ന് ഇടുക്കി ജവഹർ ഭവനിൽ നടക്കും. ചെയർമാൻ എസ്​. അശോകൻ അധ്യക്ഷത വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.