പി.എസ്‌.സി ജില്ല ഓഫിസ്‌ കെട്ടിട നിർമാണം ആരംഭിക്കണം –എംപ്ലോയീസ്‌ യൂനിയൻ

കട്ടപ്പന: പി.എസ്‌.സി ജില്ല ഓഫിസ്‌ കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്ന്‌ കേരള പി.എസ്‌.സി എംപ്ലോയീസ്‌ യൂനിയൻ ജില്ല സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എസ്. മോഹനൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എഫ്.എസ്.സി.ടി.ഒ ജില്ല പ്രസിഡന്റ് ഷാമോൻ ലൂക്ക്, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് ടോമി ജോർജ് ,കെ.ജി.ഒ.എ ജില്ല ജോയന്റ് സെക്രട്ടറി അബ്ദുസ്സമദ്, എൻ.ജി.ഒ യൂനിയൻ ജില്ല കമ്മിറ്റി അംഗം മുജീബ് റഹ്മാൻ, പി.എസ്.പി എംപ്ലോയീസ് യൂനിയൻ സംസ്ഥാന ട്രഷറർ വി.എസ്. രാജീവ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ആർ. രഞ്ജിത്, രജനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സുജിത കൃഷ്ണനെ പ്രസിഡന്റായും സി.ജെ. ജോൺസനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ജോസ്ന ഫ്രാൻസിസാണ് ട്രഷറർ. ആർ. രാജ്കുമാർ (വൈസ് പ്രസിഡന്റ്), സി. അജിത്കുമാർ (ജോയന്റ് സെക്രട്ടറി), എന്നിവർ ഭാരവാഹികളായി 13 അംഗ ജില്ല കമ്മിറ്റിയും തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.