മികച്ച വിദ്യാഭ്യാസം സർക്കാറിന്റെ ലക്ഷ്യം -എം.എം. മണി

നെടുങ്കണ്ടം: പുതുതലമുറക്ക്​ ഏറ്റവും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും ഒരുക്കിനൽകുകയാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് എം.എം. മണി എം.എൽ.എ. കൂട്ടാർ എസ്.എൻ എൽ.പി സ്കൂളിന്റെ ഊട്ടുപുര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ ജിജിമോൻ കൂറുമാക്കൽ അധ്യക്ഷതവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന്​ 10 ലക്ഷം ചെലവഴിച്ചാണ് ഊട്ടുപുര നിർമാണം പൂർത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, വാർഡ് അംഗം ജെയ്മോൻ നെടുവേലിൽ, ഷാനി ഷിനു, അനില എസ്.മോഹൻ, മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു. ഇടുക്കിയുടെ മനോഹാരിത പറഞ്ഞ്​ പരസ്യചിത്രം തൊടുപുഴ: ഇടുക്കി ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ഇടുക്കിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ അടയാളപ്പെടുത്തി തയാറാക്കിയ പരസ്യ ചിത്രത്തിന്റെ സീഡി പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ഇടുക്കിയിലെ വന്യജീവി സങ്കേതങ്ങൾ, മലനിരകൾ, അണക്കെട്ടുകൾ, സുഗന്ധവ്യഞ്ജന തോട്ടങ്ങൾ തുടങ്ങിയ വിനോദസഞ്ചാര മേഖലകൾ ഉൾപ്പെടുത്തി മൂന്നാർ, മാങ്കുളം എന്നീ സ്ഥലങ്ങളുടെ മനോഹാരിതയിലാണ് പരസ്യചിത്രം നിർമിച്ചിരിക്കുന്നത്. ടിജോ തങ്കച്ചനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ കലക്ടർ ഷീബ ജോർജ്, എ.ഡി.എം ഷൈജു പി.ജേക്കബ്, ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമ, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് തുടങ്ങിയവർ പങ്കെടുത്തു. ​TDL CD PRAKASHANAM ടൂറിസം പരസ്യചിത്രത്തിന്റെ സീഡി പ്രകാശനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.