കെ.എസ്.ആർ.ടി.സി ഡ്രൈവർക്ക്​ മർദനം; മൂന്നുപേർക്കെതിരെ കേസ്

മൂലമറ്റം: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ മർദിച്ച സംഭവത്തിൽ മൂന്നുപേർക്കെതിരെ കാഞ്ഞാർ പൊലീസ്​ കേസെടുത്തു. ഡ്രൈവർ മുതലക്കോടം സ്വദേശി സാബുവിനാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കട്ടപ്പനയിൽനിന്ന്​ വന്ന ബസ് അറക്കുളം അശോക കവലയിൽ നിർത്തി യാത്രക്കാരെ ഇറക്കിക്കൊണ്ടിരിക്കുമ്പോൾ മൂന്ന് യുവാക്കൾ ഓട്ടോയിൽ പിന്തുടർന്ന് ബസ് തടഞ്ഞ് ഡ്രൈവറെ വലിച്ചിറക്കി മർദിക്കുകയായിരുന്നു. ഡ്രൈവറെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസ് നിർത്തിയതിനെ ചൊല്ലിയുള്ള തർക്കമാണ് കാരണം എന്നാണ് സൂചന. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നതിനാൽ മൂലമറ്റത്തുനിന്ന് ഡ്രൈവറെ വരുത്തിയാണ് സർവിസ് പുനരാരംഭിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കാഞ്ഞാർ എസ്.ഐ ജിബിൻ തോമസും സംഘവും എത്തിയപ്പോഴേക്കും അക്രമികൾ സ്ഥലംവിട്ടിരുന്നു. പൊലീസ്​ ഇടപെട്ടാണ് സർവിസ് പുനരാരംഭിച്ചത്. ബസിനകത്ത് കയറിയാണ് അക്രമികൾ പ്രശ്നമുണ്ടാക്കിയത്. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.