മകന്റെ കുത്തേറ്റ് പിതാവിന് ഗുരുതര പരിക്ക്

കരിമണ്ണൂർ: . സാരമായി പരിക്കേറ്റ തൊമ്മൻകുത്ത് വാഴേപ്പറമ്പിൽ അഴകനെ (പാനായി -70) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. വയറ്റിലാണ് കുത്തേറ്റത്. സംഭവത്തിൽ ഇയാളുടെ മകൻ രാജീവിനെ (കണ്ണൻ -37) കരിമണ്ണൂർ പൊലീസ്​ അറസ്റ്റ്​​ ചെയ്​തു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. മദ്യലഹരിയിലായിരുന്ന രാജീവ് പിതാവിനെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്ന അഴകനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എസ്.എച്ച്.ഒ സുമേഷ് സുധാകരന്റെ നേതൃത്വത്തിലാണ്​ പ്രതിയെ അറസ്റ്റ്​ ചെയ്തത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.