അരീപ്ലാവിൽ ഫിനാൻസിയേഴ്സിന്‍റെ പവർ ഓഫ് അറ്റോണി അറസ്റ്റിൽ

മുട്ടം: തൊടുപുഴയിലെ സ്വകാര്യ പണമിടപാട്​ സ്ഥാപനമായ അരീപ്ലാവിൽ ഫിനാൻസിയേഴ്സിന്‍റെ പവർ ഓഫ് അറ്റോണിയെ അറസ്റ്റ്​ ചെയ്തു. മേലുകാവ് സ്വദേശിനി കിഴക്കേത്തുരുത്തിൽ അശ്വതിക്കുട്ടി കെ.ചന്ദ്രബോസാണ്​ വെള്ളിയാഴ്ച അറസ്റ്റിലായത്​. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ്​ ചെയ്തു. സ്ഥാപനത്തിൽനിന്ന്​ പലിശക്ക് പണംവാങ്ങിയശേഷം കേസുകളിൽപെട്ട സത്രീകൾ കൊള്ളപ്പലിശയും ക്രമവിരുദ്ധ നടപടികളും ചൂണ്ടിക്കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥാപന ഉടമ മുട്ടം എള്ളുംപുറം അരീപ്ലാക്കൽ സിബി തോമസിനെ (49) മാസങ്ങൾക്ക്​ മുമ്പേ കുളമാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജി.എസ്.ടി വകുപ്പ് സ്ഥാപനത്തിന്‍റെ ലൈസൻസ് ഉൾപ്പെടെ റദ്ദാക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിനെതിരെ വിവിധ സ്റ്റേഷനുകളിലായി 30 കേസുകളാണ് ഉള്ളത്. തൊടുപുഴ, മുട്ടം മേഖലകളിലായി 1200ൽ അധികം വീട്ടമ്മമാർക്കെതിരെയാണ് സ്ഥാപനം ചെക്ക് കേസ് നൽകിയിട്ടുള്ളത്. 5000വും 10,000വും പലിശക്കെടുത്തവർക്കെതിരെ 10 ലക്ഷത്തിലധികം രൂപയുടെ കേസാണ് നൽകിയിരിക്കുന്നത്. പലിശക്കെടുത്തവർ പതിന്മടങ്ങ് തിരിച്ചടച്ചെങ്കിലും ചെക്ക് തിരിച്ചുനൽകാതെ വീണ്ടും കേസ് നൽകുകയാണ് സ്ഥാപനത്തിന്‍റെ രീതിയെന്നാണ്​ പരാതി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.