കേറ്ററിങ്​ അസോസിയേഷൻ മേഖല സമ്മേളനം

രാജാക്കാട്: ഓൾ കേരള കേറ്ററിങ്​ അസോസിയേഷൻ രാജാക്കാട് മേഖല സമ്മേളനം രാജകുമാരിയിൽ നടത്തി. ജില്ല പ്രസിഡന്റ് മാത്യു പൂവേലിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തോമസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.വി. ജിനു മുഖ്യപ്രഭാഷണം നടത്തി. അടുത്ത മൂന്ന് വർഷത്തേക്കുള്ള മേഖല ഭാരവാഹികൾ: ഷൈൻ മാത്യു ഓയാസിസ് കേറ്ററിങ്​ (പ്രസി), കെ.പി. സുബീഷ് കൈരളി കേറ്ററിങ്​ (സെക്ര), പ്രിൻസ് ജോർജ് പ്രിൻസ് കേറ്ററിങ്​ (ട്രഷ), കെ.സി. തോമസ് കവിത, ടി.ആർ. അനിൽ നന്മ, ഷിബിൻ ഹിൽസ്റ്റാർ, ഡിലൈറ്റ് കനാരി, എം.പി. ജോൺ റോയൽ (കമ്മിറ്റി അംഗങ്ങൾ). അടിമാലി മുതൽ നെടുങ്കണ്ടം വരെയുള്ള യൂനിറ്റുകളെ ഉൾപ്പെടുത്തിയാണ്​ മേഖല കമ്മിറ്റി രൂപവത്​കരിച്ചിട്ടുള്ളത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.