മരത്തണലിൽ മറഞ്ഞ്​ ഹൈമാസ്റ്റ് ലൈറ്റ്

ചെറുതോണി-അടിമാലി ജങ്ഷൻ ഇരുട്ടിൽ ചെറുതോണി: അടിമാലി ജങ്​ഷനില്‍ ഫെഡറല്‍ ബാങ്കിന്​ മുന്നില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മരങ്ങള്‍ക്കിടയിലായതിനാല്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന്​ പരാതി. അഞ്ചുവര്‍ഷം മുമ്പ് നാലേമുക്കാല്‍ ലക്ഷം രൂപ ചെലവില്‍ റോഷി അഗസ്റ്റ്യന്‍ എം.എല്‍.എയുടെ ഫണ്ടുപയോഗിച്ച് നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റാണ് ആര്‍ക്കും പ്രയോജനപ്പെടാതെ നശിക്കുന്നത്. ടൗണില്‍ തണലിനായി നട്ടുപിടിപ്പിച്ച മരങ്ങള്‍ക്കിടയിലാണ് ലൈറ്റ് സ്ഥാപിച്ചത്. ഇപ്പോള്‍ മരങ്ങള്‍ വളര്‍ന്നതോടെ ലൈറ്റ് മരങ്ങള്‍ക്കിടയിലായി. ഇതോടെ വെളിച്ചം പുറത്തേക്ക് ലഭിക്കുന്നില്ല. മാസങ്ങളായി ലൈറ്റ് പകലും തെളിഞ്ഞുകിടക്കുകയാണ്. ചെറുതോണി അടിമാലി ജങ്​ഷനില്‍ വളരെ തിരക്കുള്ള സ്ഥലമാണ്. നിരവധി ബാങ്കുകളുള്‍പ്പെടെ ഒട്ടേറെ സ്ഥാപനങ്ങൾ പ്രവര്‍ത്തിക്കുന്നുണ്ട്. രാത്രിയില്‍ അടിമാലി, എറണാകുളം, തോപ്രാംകുടി ഭാഗങ്ങളിലേക്ക് പേകേണ്ടവര്‍ ബസ് കാത്തുനില്‍ക്കുന്നതും ഇവിടെയാണ്. ഇതിനുസമീപം ഒരു ഓട്ടോറിക്ഷ സ്റ്റാൻഡുമുണ്ട്. കടകള്‍ അടച്ചുകഴിഞ്ഞാല്‍ ഇരുട്ടിന്‍റെ മറവില്‍ സാമൂഹികവിരുദ്ധ ശല്യവുമുണ്ട്. ഹൈമാസ്റ്റ് ലൈറ്റിന്‍റെ പ്രവര്‍ത്തനം ഗ്രാമപഞ്ചായത്തുകള്‍ക്കാണ്. അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കേണ്ട ചുമതലയും ഗ്രാമപഞ്ചായത്തിനാണ്. മാസങ്ങളായി രാത്രിയും പകലും ലൈറ്റ് തെളിഞ്ഞുകിടക്കുകയും ലൈറ്റിനുചുറ്റും മരച്ചില്ലകള്‍ വളര്‍ന്ന് അടഞ്ഞുപോയിട്ടും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. ​TDL HIMAST LIGHT ചെറുതോണി അടിമാലി ജങ്​​ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് മരച്ചില്ലകള്‍ക്കുള്ളില്‍ ജനങ്ങള്‍ക്ക് പ്രയോജനപ്പെടാത്തനിലയില്‍ ചെറുകഥ സമാഹാരം പ്രകാശനം തൊടുപുഴ: അരിക്കുഴ ഉദയ വൈ.എം.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിക്കുന്ന പെൺനിലം ചെറുകഥ സമാഹാരത്തിന്‍റെ പ്രകാശനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഞായറാഴ്ച 10ന് ലൈബ്രറി ഹാളിൽ നടക്കുന്ന സമ്മേളനത്തിൽ കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ പുസ്തകം ഏറ്റുവാങ്ങും. സ്​റ്റേറ്റ്​ ലൈബ്രറി കൗൺസിൽ എക്സി. മെംബർ കെ.എം. ബാബു അധ്യക്ഷതവഹിക്കും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. സുകുമാരൻ, മണക്കാട് പഞ്ചായത്ത് പ്രസിഡന്‍റ്​ ടെസി ജോബ്, ചെറുകഥ സമാഹാരം എഡിറ്റർ രഞ്ജിത് ജോർജ്, കേരള കൗമുദി കോട്ടയം യൂനിറ്റ് ചീഫ് ആർ. ബാബുരാജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിജോ ജോർജ്, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ഡോ. രോഷ്നി ബാബുരാജ്, പഞ്ചായത്ത് അംഗങ്ങളായ ടോണി കുര്യാക്കോസ്, എ.എൻ. ദാമോദരൻ നമ്പൂതിരി എന്നിവരും ചെറുകഥ സമാഹാരത്തിലെ എഴുത്തുകാരും സംസാരിക്കും. വാർത്തസമ്മേളനത്തിൽ ഉദയ ലൈബ്രറി സെക്രട്ടറി എം.കെ. അനിൽ, ചെറുകഥ സമാഹാരം എഡിറ്റർ രഞ്ജിത് ജോർജ്, ലൈബ്രറി ഭരണസമിതി അംഗങ്ങളായ സുകുമാർ അരിക്കുഴ, കെ.ആർ. സോമരാജൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.