ഒന്നര കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

മറയൂർ: വിനോദസഞ്ചാരികള്‍ക്കും വിദ്യാർഥികള്‍ക്കും വില്‍ക്കാനായി തമിഴ്നാട്ടിലെ തേനിയില്‍നിന്ന്​ മറയൂരിലേക്ക് കഞ്ചാവ് എത്തിച്ച യുവാവ്​ പിടിയില്‍. കാന്തല്ലൂര്‍ ഇടക്കടവ് സ്വദേശി ആനന്ദാണ്​ (28) ഒന്നര കിലോ കഞ്ചാവുമായി മറയൂര്‍ പൊലീസിന്‍റെ പിടിയിലായത്. രാത്രി 11ഓടെ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തേനിയില്‍നിന്ന്​ ബസില്‍ മൂന്നാറില്‍ കഞ്ചാവ് എത്തിച്ച ശേഷം മറയൂര്‍ സ്വദേശികളുടെ വാഹനത്തില്‍ ലിഫ്റ്റ് ചോദിച്ച് കാന്തല്ലൂരിലേക്ക് വരുകയായിരുന്നു. ബാഗിലെ റെയിന്‍ കോട്ടില്‍ ഒളിപ്പിച്ച നിലയിലായതിനാല്‍ ലിഫ്റ്റ് നല്‍കിയവര്‍ക്ക് കഞ്ചാവാണെന്ന് മനസ്സിലായില്ല. ചോദ്യം ചെയ്യലിനുശേഷം പ്രതിയെ ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാൻഡ്​​ ചെയ്തു. മറയൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബ്രിജിത്ത് ലാല്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എൻ.എസ്​. സന്തോഷ്, ഗോപി, സജുസണ്‍, കെ. അനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ചിത്രം TDL Anand prathi: ഒന്നര കിലോ കഞ്ചാവുമായി പിടിയിലായ ആനന്ദ് വീട്ടിൽനിന്ന്​ ആഭരണം മോഷ്ടിച്ചു ചെറുതോണി: മണിയാറംകുടിയിൽ പട്ടാപ്പകൽ വീട്ടിൽ മോഷണം. കരിപ്പാമറ്റത്തിൽ നിജോ ശിവന്‍റെ വീട്ടിലാണ് മോഷണം. ബസ് ഡ്രൈവറായ നിജോ ജോലിക്കും ഭാര്യ തൊഴിലുറപ്പിനും പോയ സമയത്താണ്​ സംഭവം. താക്കോൽ പതിവായി വെക്കുന്ന സ്ഥലം മനസ്സിലാക്കി മോഷ്ടാവ് വീട്ടിൽ കടന്ന്​ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട്​ കമ്മലും മോതിരവുമാണ് മോഷ്ടിച്ചത്​. പിൻവാതിൽ വഴി കടന്നുകളഞ്ഞ മോഷ്ടാവ് അയൽവാസിയായ ഊളാനിയിൽ മനുവിന്‍റെ വീട്ടിലും മോഷണശ്രമം നടത്തി. ഇടുക്കി പൊലീസ് അന്വേഷണം ആരംഭിച്ചു. ഊട്ടുപുര ഉദ്​ഘാടനം ചെയ്തു നെടുങ്കണ്ടം: കൂട്ടാർ എൽ.പി സ്കൂളിൽ നിർമിച്ച ഊട്ടുപുരയുടെ ഉദ്ഘാടനം എം.എം. മണി എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ഫണ്ടിൽനിന്ന്​ അനുവദിച്ച 10 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മിനി പ്രിൻസ്, പി.പി. സുശീലൻ തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതിദിന ക്വിസ് മത്സരം, വായനദിന ക്വിസ് മത്സരം എന്നിവയിലെ വിജയികൾക്ക് എം.എൽ.എ സമ്മാനങ്ങൾ വിതരണം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.