പോളിടെക്​നിക്കിൽനിന്ന്​ മെഷീനുകൾ മാറ്റാൻ നീക്കം

ചെറുതോണി: പൈനാവ് മോഡല്‍ പോളിടെക്നിക്കില്‍നിന്ന്​ ലെയ്​ത്ത്, വെല്‍ഡിങ്​ മെഷീനുകള്‍ മാറ്റാൻ നീക്കം. നല്ലരീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോളിടെക്നിക്കിൽ സ്ഥിരം ജീവനക്കാരില്ലാത്തതിനാല്‍ അംഗീകാരം നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് പി.ടി.എ ഭാരവാഹികള്‍ പറയുന്നു. നാല്​ ബാച്ചിലായി 450 കുട്ടികളാണിവിടെ പഠിക്കുന്നത്. തുടങ്ങിയ ആദ്യവര്‍ഷങ്ങളില്‍ സ്ഥിരമായി റാങ്ക്​ ലഭിച്ചിരുന്നു. 30ലധികം അധ്യാപകര്‍ ഇവിടെ ആവശ്യമാണ്. എന്നാല്‍, പ്രിന്‍സിപ്പലിന്‍റെ ചുമതലയുള്ള ഒരധ്യാപകന്‍ മാത്രമേ സ്ഥിരമായിട്ടുള്ളൂ. ബാക്കിയെല്ലാവരും താല്‍ക്കാലിക ജീവനക്കാരാണ്. 60 ശതമാനം പേരെങ്കിലും സ്ഥിര ജീവനക്കാരായിരിക്കണമെന്നാണ്​ എ.ഐ.സി.ടി നിർദേശം. എന്നാൽ, സ്ഥിരജീവനക്കാരില്ലാത്തത് കുട്ടികളുടെ പഠനത്തെ ബാധിക്കുന്നതായും ആക്ഷേപമുണ്ട്​. അധ്യാപരെ നിയമിക്കണമെന്നും വിദ്യാർഥികളുടെ പഠനനിലവാരം ഉയര്‍ത്തണമെന്നും ആവശ്യപ്പെടുന്നതിനിടെയാണ് ഇപ്പോള്‍ ഉപകരണങ്ങള്‍ മാറ്റാനുള്ള നീക്കം. നിലവിലുള്ള കുട്ടികള്‍ക്ക് വര്‍ക്ക്ഷോപ്പിലേക്ക് ആവശ്യമായ മെഷീനറികളാണ് മാറ്റാന്‍ നീക്കം നടക്കുന്നത്. പോളിടെക്നിക്കില്‍ സ്ഥിരം ജീവനക്കാരെ നിയമിക്കണമെന്നും മെഷീനറികള്‍ മാറ്റാൻ ശ്രമിച്ചാല്‍ തടയുമെന്നും പഞ്ചായത്തംഗം കൂടിയായ രാജു കല്ലറക്കല്‍ അറിയിച്ചു. ഇതുസംബന്ധിച്ച് ജലവിഭവ മന്ത്രിക്ക് നിവേദനം നല്‍കി​. ഒളിമ്പിക് ദിനാചരണം തൊടുപുഴ: ജില്ല ഒളിമ്പിക് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനം വിപുലമായി ആചരിച്ചു. നഗരസഭ ചെയർമാൻ സനീഷ് ജോർജ്​ ദീപശിഖയിൽ അഗ്നിപകർന്ന്​ മുൻ സന്തോഷ്​ ട്രോഫി താരം സലീംകുട്ടിക്ക് കൈമാറി. തുടർന്ന് കായികതാരങ്ങൾ അണിനിരന്ന ദീപശിഖ പ്രയാണം സേക്കർ സ്കൂളിൽ എത്തിയപ്പോൾ ഒളിമ്പിക് അസോസിയേഷൻ ട്രഷറർ എം.എൻ. ബാബു ഏറ്റുവാങ്ങി. ഫുട്​ബാൾ മത്സരങ്ങൾ കേരള ഒളിമ്പിക് അസോസിയേഷൻ ജോയന്‍റ്​ സെക്രട്ടറി ശരത് യു. നായർ ഉദ്​ഘാടനം ചെയ്തു. എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.എസ്. പവനൻ, പി. അജീവ്, എ.ജെ. നിവാസ് തുടങ്ങിയവർ സംസാരിച്ചു. തൊടുപുഴ സെന്‍റ്​ സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷത്തിന്‍റെ ഭാഗമായി അഞ്ച്​ ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന നിറങ്ങളിലുള്ള ബലൂണുകൾ കൈകളിലേന്തി ഒളിമ്പിക്സ് ചിഹ്നത്തിന്റെ മാതൃകയിൽ കുട്ടികൾ അണിനിരന്നു. ഹെഡ്മാസ്റ്റർ ബിജോയ് മാത്യു സന്ദേശം നൽകി. കായികാധ്യാപകൻ മാത്യു ജോസ് നേതൃത്വം നൽകി. TDL Olimpic day ഒളിമ്പിക് ദിനാഘോഷത്തിന്‍റെ ഭാഗമായി തൊടുപുഴ സെന്‍റ്​ സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ കുട്ടികൾ അഞ്ച്​ ഭൂഖണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്ന ബലൂണുകളുമായി ഒളിമ്പിക്സ് ചിഹ്നത്തിന്‍റെ മാതൃകയിൽ അണിനിരന്നപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.