ബഫർസോൺ മോചന സമരപ്രഖ്യാപനവുമായി ഇൻഫാം

കട്ടപ്പന: ബഫർസോൺ വിഷയത്തിൽ കർഷകരുടെ ആശങ്കക്കൊപ്പം ഇൻഫാം ഉണ്ടെന്ന് കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം. ഇൻഫാം കട്ടപ്പന സോണിന്റെ നേതൃത്വത്തിൽ സെന്റ് ജോർജ് പാരിഷ്ഹാളിൽ നടന്ന നേതൃസംഗമവും ബഫർസോൺ മോചന സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാരം മുഴുവൻ വനാതിർത്തികളിൽ താമസിക്കുന്നവരുടെമേൽ അടിച്ചേൽപിക്കുന്നത്​ നീതിയല്ലെന്ന് അധ്യക്ഷത വഹിച്ച ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ഡയറക്ടർ ഫാ. തോമസ് മറ്റമുണ്ടയിൽ പറഞ്ഞു. മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും രാഷ്ട്രീയ പാർട്ടി അധ്യക്ഷന്മാരെയും ആശങ്ക നേരിട്ട് അറിയിക്കും. എം.പിമാർ, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, പാർട്ടി അധ്യക്ഷന്മാർ എന്നിവരെ ഗൗരവം ബോധ്യപ്പെടുത്തുകയും അതിനായി വേണ്ടിവന്നാൽ ബോധവത്കരണ പരിപാടികളും സംവാദങ്ങളും സമരപരിപാടികളും നടത്തുമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ അറിയിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല സെക്രട്ടറി ഡോ. പി.വി. മാത്യു പ്ലാത്തറ ആമുഖപ്രഭാഷണം നടത്തി. കാഞ്ഞിരപ്പള്ളി കാർഷിക ജില്ല എക്സിക്യൂട്ടിവ് അംഗം ഫാ. വർഗീസ് കുളമ്പള്ളിൽ, അണക്കര കാർഷിക താലൂക്ക് പ്രസിഡന്റ് ജയകുമാർ മന്നത്ത്, കട്ടപ്പന കാർഷിക താലൂക്ക് പ്രതിനിധി സെബാസ്റ്റ്യൻ ജോസഫ് മുക്കുങ്കൽ, കട്ടപ്പന കാർഷിക താലൂക്ക് എക്സിക്യൂട്ടിവ് അംഗം ജോസഫ് കുര്യൻ തയ്യിൽ എന്നിവർ സംസാരിച്ചു. മുണ്ടക്കയം സോണിലെ നേതൃസംഗമവും ബഫർസോൺ മോചന സമരപ്രഖ്യാപനവും കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഡോ. കുര്യൻ താമരശ്ശേരി അധ്യക്ഷത വഹിച്ചു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയന്റ് ഡയറക്ടർ ഫാ. ജോസഫ് പുൽത്തകിടിയേൽ ആമുഖ പ്രഭാഷണം നടത്തി. എരുമേലിയിൽ നടന്ന സമരപ്രഖ്യാപനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ ഉദ്ഘാടനം ചെയ്തു. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ല ജോയന്റ് ഡയറക്ടർ ഫാ. ജിൻസ് കിഴക്കേൽ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.