പ്രളയം തകർത്ത പാലം പുനർനിർമിക്കാൻ നടപടിയില്ല

അടിമാലി: 2018ലെ പ്രളയം തകർത്ത പാലം പുനർനിർമിക്കാൻ ഇനിയും നടപടിയില്ല. അടിമാലി ടൗണുമായി ചേര്‍ന്നുകിടക്കുന്ന കുര്യന്‍സ്​പടി-അപ്‌സരകുന്ന് റോഡി‍ൻെറ ഭാഗമായ പാലമാണ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നത്​. അടിമാലി ടൗണില്‍ ബൈപാസായി കൂടി ഉപയോഗിക്കാന്‍ കഴിയുന്നതാണിത്​. പ്രളയത്തില്‍ ഇരുഭാഗത്തുനിന്നും തൂണുകള്‍ ഇളകിപ്പോകുകയും റോഡിടിഞ്ഞ് ഗര്‍ത്തം രൂപപ്പെടുകയും ചെയ്തതോടെ ഗതാഗതം നിലച്ചു. പാലം പുനര്‍നിര്‍മാണത്തിന്​ നടപടി ഉണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ അയിച്ചിരുന്നെങ്കിലും കാര്യമായി മുന്നോട്ട് പോയില്ല. റോഡി‍ൻെറ ഇരുഭാഗത്തും ഇരുമ്പുകമ്പികള്‍ സ്ഥാപിച്ച് യാത്ര വിലക്കിയിട്ടുണ്ട്. മുമ്പ്​ ടൗണില്‍ സെൻട്രൽ ജങ്​ഷന്‍ ഭാഗത്ത് ഗതാഗതക്കുരുക്കുണ്ടായാല്‍ വാഹനങ്ങള്‍ ഈ പാതയിലൂടെ വഴിതിരിച്ച് ​വിട്ടിരുന്നു. idl adi 4 palam ചിത്രം: ഗതാഗതം നിലച്ച കുര്യന്‍സ്​പടി-അപ്‌സരകുന്ന് റോഡ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.