ശമ്പള വർധന നടപ്പാക്കണം -ഉമ്മൻ ചാണ്ടി

തോട്ടം തൊഴിലാളികൾക്ക്​ വണ്ടിപ്പെരിയാർ: തോട്ടം തൊഴിലാളികളുടെ ശമ്പള വർധനയും പാർപ്പിടപദ്ധതിയും നടപ്പാക്കണമെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. ഹൈറേഞ്ച് പ്ലാ​ന്‍റേഷൻ എംപ്ലോയിസ് യൂനിയൻ (ഐ.എൻ.ടി.യു.സി) സമരപ്രഖ്യാപന കൺവെൻഷൻ ഓൺലൈനിൽ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ്​ സിറിയക് തോമസ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ്​ സി.പി. മാത്യു, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്‍റ്​ കെ.വി. ജോർജ്, ഷാഹുൽ ഹമീദ്, പി.കെ. രാജൻ, ടി.ആർ. ഗോപാലകൃഷ്ണൻ, പി.ടി. വർഗീസ്, എസ്. ഗണേശൻ, ജോൺ ഉലഹന്നാൻ, അരുൺപൊടിപാറ, വി.ജി. ദിലീപ്, പി.എം. ജോയി, പി.എം. വർക്കി, ജി. മഹേന്ദ്രൻ, പാപ്പച്ചൻ വർക്കി, കെ. ശിവകുമാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.