ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ മരുന്നും ആവശ്യത്തിന് ജീവനക്കാരും ഇല്ലാത്തതുമൂലം രോഗികൾ വലയുന്നു. മൂന്ന് ക്യൂ തരണം ചെയ്താൽ മാത്രമേ ആശുപത്രിയിലെത്തുന്നവർക്ക് ആവശ്യം നടത്തി മടങ്ങാനാകൂ എന്നതാണ് അവസ്ഥ. ഇതുമൂലം സ്ത്രീകളും വയോധികരുമടക്കം രോഗികളാണ് കൂടുതൽ വലയുന്നത്. മെഡിക്കൽ കോളജ് പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങളായെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ അധികൃതർ അനാസ്ഥ തുടരുകയാണ്. ആദിവാസി, തോട്ടം മേഖലകളിൽന്ന് പിന്നാക്ക പ്രദേശങ്ങളിൽനിന്നുമുള്ളവരുടെ പ്രധാന ആശ്രയമാണ് ഇടുക്കി മെഡിക്കൽ കോളജ്. രാവിലെ ഒമ്പത് മുതൽ ക്യു ആരംഭിക്കും. ജില്ല ആസ്ഥാനത്തെ പല പ്രദേശങ്ങളിൽനിന്ന് നടന്നും വാഹനങ്ങളിലും എത്തുന്ന രോഗികൾ ആദ്യത്തെ ക്യൂവിൽ സ്ഥാനം പിടിക്കും. ഇത് ടിക്കറ്റെടുക്കാനുള്ളതാണ്. ടിക്കറ്റെടുത്തവർ രണ്ടാമത്തെ ക്യൂവിൽ നിൽക്കണം. ഡോകടറെ കാണാനുള്ളതാണ് രണ്ടാമത്തെ ക്യൂ. ഡോക്ടറെ കണ്ട് പരിശോധനകൾ കഴിഞ്ഞ് ഡോക്ടർ കുറിച്ചുകൊടുക്കുന്ന മരുന്നുകളുടെ ലിസ്റ്റുമായി മൂന്നാമത്തെ ക്യൂവിലെത്തണം. പൊരിവെയിലത്തും മഴയത്തും മണിക്കൂറുകൾ ക്യൂവിൽനിന്ന് ക്ഷീണിച്ച് ഫാർമസിയിലെത്തുമ്പോൾ പലപ്പോഴും മറുപടി മരുന്നില്ലെന്നായിരിക്കും. ക്യൂവിൽനിന്ന് രോഗികൾ തളർന്നുവീണ സംഭവങ്ങളുമുണ്ട്. ഇവിടെ മരുന്നെത്തിക്കുന്നത് മെഡിക്കൽ സർവിസസ് കോർപറേഷനിൽനിന്നാണ്. കഴിഞ്ഞ ഒക്ടോബറിൽ അവശ്യമുള്ള മരുന്നുകളുടെ ഓർഡർ കൊടുക്കേണ്ടതായിരുന്നു. അത് കൊടുക്കാൻ വൈകി. കഴിഞ്ഞമാസാവസാനമാണ് മരുന്ന് വാങ്ങുന്നതിനുള്ള പർച്ചേസ് ഓർഡറുകൾ നൽകിയതെന്നാണ് വിവരം. രോഗികളിൽ 90 ശതമാനം വൻതുക കൊടുത്ത് പുറത്തുനിന്ന് മരുന്നുവാങ്ങാൻ കഴിവില്ലാത്ത സാധാരണക്കാരാണ്. ആവശ്യമായ പാരാമെഡിക്കൽ ജീവനക്കാർ പകുതി മാത്രമേയുള്ളൂ. സ്റ്റാഫ് നഴ്സ്, നഴ്സിങ് അസി., ഫാർമസി, ലാബ്, സി.ടി സ്കാൻ, റേഡിയോഗ്രാഫി, എക്സ്റേ വിഭാഗങ്ങളിലെല്ലാം ജീവനക്കാരുടെ കുറവുണ്ട്. സ്റ്റാഫ് നഴ്സുമാർ 39പേരും നഴ്സിങ് അസിസ്റ്റന്‍റുമാർ 23 പേരും കുറവാണ്. റേഡിയോഗ്രാഫർ 12 പേരുണ്ടായിരുന്നത് ഏഴായി കുറഞ്ഞു. ഇ.സി.ജിയിൽ അഞ്ചുപേരുണ്ടായിരുന്നത് രണ്ടായി. ലാബിൽ മൂന്ന് ജീവനക്കാരുടെ കുറവുണ്ട്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ പല വിഭാഗങ്ങളുടെയും പ്രവർത്തനം ഭാഗികമായി ചുരുക്കിയിരുന്നു. ചിത്രം TDL medical college: മെഡിക്കൽ കോളജിൽ ടിക്കറ്റെടുക്കാൻ നിൽക്കുന്നവരുടെ നിര
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.