തൊടുപുഴ: സർക്കാർ ജീവനക്കാരുടെ ലീവ് സറണ്ടർ വീണ്ടും നിഷേധിച്ച സർക്കാർ നിലപാടിനെതിരെ എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് യോഗം പ്രതിഷേധിച്ചു. ബ്രാഞ്ച് പ്രസിഡന്‍റ് പി.യു. ദീപു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ല സെക്രട്ടറി സി.എസ്. ഷെമീർ ഉദ്ഘാടനം ചെയ്തു. പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം അലക്സാണ്ടർ ജോസഫ്, ട്രഷറർ ദിലീപ് ജോസഫ്, ബുഷ്റ, പി.സി. സിനു, റെജീന തുടങ്ങിയവർ സംസാരിച്ചു. FOTO TDL NGOA എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ വെസ്റ്റ് ബ്രാഞ്ച് പ്രതിഷേധ യോഗം ജില്ല സെക്രട്ടറി സി.എസ്. ഷെമീർ ഉദ്ഘാടനം ചെയ്യുന്നു യോഗാദിനം ആചരിച്ചു തൊടുപുഴ: ന്യൂമാൻ കോളജ് എൻ.സി.സി, എൻ.എസ്.എസ് യൂനിറ്റുകൾ സംയുക്തമായി യോഗാദിനം ആചരിച്ചു. പ്രിൻസിപ്പൽ ഡോ.ബിജിമോൾ തോമസ് അധ്യക്ഷത വഹിച്ചു. ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി പി.കെ. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.സാജു എബ്രഹാം, കോളജ് ബർസാർ ഫാ.എബ്രഹാം നിരവതിനാൽ, എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഡോ.എം.പി ബിജി, ഡോ.കെ. ജെറോം ജോസ് തുടങ്ങിയവർ സംസാരിച്ചു. പോൾ മഠത്തിക്കണ്ടത്തിൽ യോഗ പരിശീലനം നൽകി. എൻ.സി.സി അണ്ടർ ഓഫിസർ സഫ്‌വാനാ ഫാത്തിമ, സി.എസ്.എം ആര്യ വിനീത്, എം.എസ് ഡോണൽ റോയ്, എൻ.എസ്.എസ് വളന്‍റിയർ സെക്രട്ടറി അൻവർഷാ നൗഷാദ്, സോന മരിയ റോയി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.