അപ്രോച്ച്​ റോഡ് തകർന്നു; മക്കിട്ട് തടിയൂരി അധികൃതർ

50 മീറ്ററിന്​ പകരം രണ്ട് കിലോമീറ്ററോളം ചുറ്റിവേണം യാത്ര ചെറുതോണി: പ്രളയത്തിൽ തകർന്ന അപ്രോച്ച് റോഡിൽ മക്കിട്ട് നികത്തി അധികൃതർ തടിയൂരിയെന്ന ആക്ഷേപവുമായി നാട്ടുകാർ. തടിയമ്പാട്-സെമിനാരിപടി -ഭൂമിയാംകുളം റോഡും അശോകകവല- മുളകുവള്ളി റോഡും ബന്ധിപ്പിക്കുന്ന സെമിനാരിക്ക് സമീപം പാൽക്കുളം തോടിന് കുറുകെയുള്ള ചപ്പാത്തിന്റെ അപ്രോച്ച് റോഡാണ് തകർന്നത്. 2018ലെ പ്രളയത്തിൽ ചപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരുന്നു. തുടർന്നാണ്​ ചപ്പാത്തിന്റെ അപ്രോച്ച് റോഡ് തകർന്നത്​. പിന്നീട് പഞ്ചായത്ത്‌ പാറമക്കിട്ട് റോഡ് ഗതാഗത യോഗ്യമാക്കുകയായിരുന്നു. എന്നാൽ, ചപ്പാത്തിൽ തങ്ങിനിൽക്കുന്ന തടിക്കഷണങ്ങളും മറ്റ് മാലിന്യവും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ കാലവർഷം ആരംഭിക്കുമ്പോൾതന്നെ ചപ്പാത്തിൽ വെള്ളം കയറാൻ തുടങ്ങി. എല്ലാ വർഷവും അപ്രോച്ച് റോഡ് തകരും. പഞ്ചായത്ത്‌ മക്കിട്ട് കുഴിയടക്കും. ചിലപ്പോൾ ദിവസങ്ങളോളം ഗതാഗതം തടസ്സപ്പെടും. പത്തു മീറ്ററോളം അപ്രോച്ച് റോഡ് പുതുക്കിപ്പണിതാൽ മഴ കുറവുള്ളപ്പോൾ എല്ലാ വാഹനങ്ങൾക്കും ഇതുവഴി സഞ്ചരിക്കാനാവും. മഴക്കാലത്ത് വെള്ളം കയറുന്നതിനാൽ ചപ്പാത്ത് ഉയർത്തി നിർമിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ ധാരാളം വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. അപ്രോച്ച് റോഡ് തകർന്നതോടെ 50 മീറ്റർ സഞ്ചരിക്കേണ്ടതിന് രണ്ട് കിലോമീറ്ററോളം ചുറ്റിയാണ് ജനങ്ങൾ യാത്ര ചെയ്യുന്നത്. കാലവർഷം ശക്തമാകുന്നതിന് മുമ്പ്​ അപ്രോച്ച് റോഡ് പുതുക്കിപ്പണിയണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ​TDL THADIYAMPADUസെമിനാരിക്ക് സമീപം പാൽക്കുളം തോടിന് കുറുകെയുള്ള ചപ്പാത്ത്​ ഭാരവാഹിത്വത്തിൽനിന്ന്​ നീക്കി ​തൊടുപുഴ: എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും ജില്ല കോൺഗ്രസ് കമ്മിറ്റിയുടെയും നിർദേശാനുസരണം സംഘടിപ്പിച്ച വിവിധ സമര പരിപാടികളിലും പാർട്ടി നേതൃയോഗങ്ങളിലും പങ്കെടുക്കാതെ ഗുരുതര അച്ചടക്ക ലംഘനം നടത്തിയ തൊടുപുഴ ബ്ലോക്ക്​ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിമാരായ എസ്. ഷാജഹാൻ, കെ.എച്ച്. നൗഷാദ്, വി.ബി. ബിനുമോൻ എന്നിവരെ സംഘടന ഭാരവാഹിത്വത്തിൽനിന്ന്​ നീക്കിയതായി ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.