പ്ലസ് ടു: കുമളി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിൽ 'ഇരട്ട' മധുരം

കുമളി: പ്ലസ് ടു പരീക്ഷയിൽ കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിന്‍റെ വീട്ടിൽ 'ഇരട്ട' മധുരം. പ്രസിഡന്‍റ്​ ശാന്തി ഷാജിമോൻ മുൻ പഞ്ചായത്തംഗം ഷാജിമോൻ ശ്രീധരൻ നായർ എന്നിവരുടെ ഇരട്ടക്കുട്ടികളാണ് പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്​ വാങ്ങി അഭിമാനമായത്. കുമളി അട്ടപ്പള്ളം സെന്‍റ്​ തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികളായിരുന്ന വിജയലക്ഷ്മിയും വിജയ പാർവതിയും യഥാക്രമം 97.58, 97.33 ശതമാനം മാർക്ക് നേടിയാണ് കുടുംബത്തിന്​ ഇരട്ടി മധുരം സമ്മാനിച്ചത്. പത്താംതരം പരീക്ഷയിലും ഇരുവരും മികച്ച വിജയം നേടിയിരുന്നു. ............. Cap: വിജയലക്ഷ്മിയും വിജയ പാർവതിയും .....

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.