കസ്റ്റമർ സപ്പോർട്ട് സെന്റർ ഉദ്ഘാടനം

​തൊടുപുഴ: കേരള വിഷൻ ബ്രോഡ്ബാൻഡ് തൊടുപുഴയിൽ നടന്നു. ഇടുക്കി റോഡിൽ പുളിമൂട്ടിൽ പെട്രോൾ പമ്പിന് എതിർവശം നമ്പ്യാപറമ്പിൽ ബിൽഡിങ്ങിൽ ആരംഭിച്ചിരിക്കുന്ന സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് നിർവഹിച്ചു. കൺട്രോൾ റൂമിന്റെ ഉദ്ഘാടനം കേരള വിഷൻ ചെയർമാൻ പ്രവീൺ മോഹനും സി.ഒ.എ ജില്ല കമ്മിറ്റി ഓഫിസ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ, സംസ്ഥാന ട്രഷറർ പി.എസ്. സിബി എന്നിവർ ചേർന്ന് നിർവഹിച്ചു. കേബിൾ ഇന്റർനെറ്റ് ആക്സസറീസ് ഷോപ്പിന്റെയും മീഡിയ ടുഡേ ഇൻഫോടെക് സൊലൂഷൻ ഓഫിസിന്റെയും ഉദ്ഘാടനം മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് നടത്തി. സി.ഒ.എ ജില്ല പ്രസിഡന്റ് സനീഷ് മാനുവൽ അധ്യക്ഷതവഹിച്ചു. തൊടുപുഴ മേഖല സെക്രട്ടറി ബിജോയ് സ്വാഗതം പറഞ്ഞു. തൊടുപുഴ മർച്ചന്റ്സ് അസോ. പ്രസിഡന്റ്‌ അജീവ്, ഇടുക്കി പ്രസ്​ക്ലബ്‌ സെക്രട്ടറി ജയിസ് വാട്ടപ്പിള്ളിൽ, ഷാജി സി.ജോസഫ്, റെജി, ബിജു ജോസഫ് എന്നിവർ സംസാരിച്ചു. TDL KERALA VISION കേരള വിഷൻ ബ്രോഡ്ബാൻഡ് സി.ഒ.എ സംസ്ഥാന പ്രസിഡന്റ് അബൂബക്കർ സിദ്ദീഖ് നിർവഹിക്കുന്നു പോസ്​റ്റ്​ ഓഫിസ്​ ധർണ തൊടുപുഴ: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ ചോദ്യംചെയ്യലിന്‍റെ പേരിൽ അന്യായമായി പീഡിപ്പിക്കുന്നതിനെതിരായ രാജ്യവ്യാപക പ്രക്ഷോഭത്തിന്‍റെ ഭാഗമായി കുമാരമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഏഴല്ലൂർ ഹെഡ് പോസ്റ്റ്​ ഓഫിസിന്​ മുന്നിൽ ധർണ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ അഡ്വ. സെബാസ്റ്റ്യൻ മാത്യു അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സജി ചെമ്പകശ്ശേരി, പഞ്ചായത്ത്​ അംഗം ഗ്രേസി തോമസ്, ജോസുകുട്ടി ജോസഫ്, അജു പനച്ചിക്കാട്ട്, ബാബു പോൾ, സിനോയ് പോൾ, ഷാജി ജെ, മാത്യു വട്ടക്കുന്നേൽ, സാജു വാഴയിൽ, ഷിജോ തോമസ്, അബ്ദുൽ ഖാദർ, എ.സി. മത്തായി തുടങ്ങിയവർ സംസാരിച്ചു. ആലക്കോട്: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റ് ഓഫിസിന് മുന്നിലെ ധർണ കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം സംസ്ഥാന കോഓഡിനേറ്റർ മനോജ് കോക്കാട്ട് ഉദ്​ഘാടനം ചെയ്തു. പ്രസിഡന്‍റ്​ വി.എം. ചാക്കോ അധ്യക്ഷതവഹിച്ചു. ചെറുതോണി: കോൺഗ്രസ് വാത്തിക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജമുടി പോസ്റ്റ് ഓഫിസിന്​ മുന്നിൽ നടത്തിയ ധർണ ഡി.സി.സി മുൻ സെക്രട്ടറി വിജയകുമാർ മറ്റക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ്​ വിനോദ് ജോസഫ് അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അംഗം അഡ്വ. കെ.കെ. മനോജ് മാർച്ച് ഫ്ലാഗ്ഓഫ് ചെയ്തു. കെ.ബി. സെൽവം, ജയ്സൺ കെ.ആന്‍റണി, ടോമി അരയത്തിനാൽ, നോബിൾ ജോസഫ്, ബാബു കുമ്പിളുവേലിൽ, തങ്കച്ചൻ കാരക്കാവയലിൽ തുടങ്ങിയവർ സംസാരിച്ചു. ​TDL POSTOFICE MARCH കോൺഗ്രസ് ഐ വാത്തിക്കുടി മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ രാജമുടി പോസ്റ്റ്​ ഓഫിസിലേക്ക്​ നടത്തിയ മാർച്ച് യോഗാ ദിനാചരണം നെടുങ്കണ്ടം: അന്താരാഷ്ട്ര യോഗാദിനം കല്ലാർ സ്കൂളിൽ ആചരിച്ചു. സ്കൂളിൽ ആരംഭിച്ച യോഗാ ക്ലബ് സ്പോർട്സ് കൗൺസിൽ മെംബർ ടി.എം. ജോൺ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മോൻസി ജോസഫ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുഹ്റാബീവി, എൻ.സി.സി ഓഫിസർ ഡോ. കരിയപ്പ, റെയ്സൺ പി. ജോസഫ്, ഡോ. സജീവ് സി. നായർ തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ റിഥമിക് യോഗാ അവതരിച്ചു. തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കായി പ്രത്യേക യോഗാ പരിശീലനവും നടന്നു. തൊടുപുഴ: സേവാഭാരതിയും വിശ്വയോഗ ദിനാചരണ സമിതിയും ആർട്ട് ഓഫ് ലിവിങ്ങും സംയുക്തമായി തൊടുപുഴയിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചു. സേവാഭാരതി ജില്ല വൈസ് പ്രസിഡന്‍റ്​ കെ. രവീന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്​ഘാടനം ചെയ്തു. ചന്ദ്രമോഹൻ, വി.കെ. ബിജു, ഹരിശേഖർ, വേണുഗോപാൽ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.