ചെറുതോണി ടൗൺ വികസനം: പിന്തുണ അറിയിച്ച്​ വ്യാപാരികൾ

ചെറുതോണി: പ്രളയത്തില്‍ തകർന്ന ജില്ല ആസ്ഥാന പട്ടണത്തിന്‍റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വ്യാപാര സമൂഹം എല്ലാ പിന്തുണയും നൽകുമെന്ന്​ വ്യാപാരി വ്യവസായി സമിതി ഭാരവാഹികൾ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. 2018ലെ പ്രളയത്തില്‍ കൂടുതല്‍ ദുരിതം നേരിട്ട പ്രദേശമാണ് ജില്ല ആസ്ഥാനമായ ചെറുതോണി. ടൗണിന്‍റെ പ്രധാന ഭാഗങ്ങള്‍ പൂർണമായി തകര്‍ന്നു. ഗതാഗതക്കുരുക്ക്​ വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായാണ് അഞ്ച്​ കോടി രൂപ മുടക്കി ചെറുതോണി മെഡിക്കല്‍ കോളജ് റോഡ് വിപുലീകരണ പ്രവര്‍ത്തനം ആരംഭിച്ചത്. ടൗണ്‍ വികസനം വ്യാപാര സമൂഹവും മോട്ടോര്‍ തൊഴിലാളികളും ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. പുതിയ ബസ്​സ്റ്റാൻഡ്​​, ഷോപ്പിങ്​ കോംപ്ലക്സ്, വീതി കൂടിയ റോഡുകള്‍ എന്നിവയിലൂടെ ചെറുതോണിയുടെ വികസനം യഥാർഥ്യമാകുകയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ സമിതി നേതാക്കളായ സാജന്‍ കുന്നേല്‍, എന്‍.എസ്. ബിനു, ലെനിന്‍ ഇടപ്പമ്പില്‍, ബിജു മട്ടയ്ക്കല്‍, എ.അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. അളവ്​തൂക്ക ഉപകരണ മുദ്രവെപ്പ്​ നാളെ കോടിക്കുളം: ഗ്രാമപഞ്ചായത്തിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങളുടെ പുനഃപരിശോധനയും മുദ്രവെപ്പും വ്യാഴാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ കോടിക്കുളത്ത്‌ നടത്തും. വണ്ണപ്പുറം പഞ്ചായത്തിലെ വ്യാപാരികളുടേത്​ വ്യാഴാഴ്ച ഉച്ചക്ക് 12മുതൽ രണ്ട്​ മണി വരെ വണ്ണപ്പുറത്ത് നടത്തും. വണ്ണപ്പുറം ഗ്രാമപഞ്ചായത്തിലെ മുള്ളരിങ്ങാട് ഭാഗത്തെ വ്യാപാരികളുടേത്​ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്​ മൂന്ന്​ മുതൽ വൈകീട്ട്​ നാല്​ വരെ മുള്ളരിങ്ങാട് നടത്തും. വ്യാപാരികൾ അളവ് തൂക്ക ഉപകരണങ്ങളോടൊപ്പം കഴിഞ്ഞ വർഷത്തെ സർട്ടിഫിക്കറ്റും സ്വന്തം മേൽവിലാസം എഴുതിയ അഞ്ച് രൂപയുടെ പോസ്റ്റൽ കവറും സഹിതം ഹാജരായി മുദ്ര പതിപ്പിക്കണം. ഈ സൗകര്യം മുഴുവൻ വ്യാപാരികളും പ്രയോജനപ്പെടുത്തണമെന്ന് തൊടുപുഴ ലീഗൽ മെട്രോളജി അസി. കൺട്രോളർ അറിയിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്​ഘാടനം കരിമണ്ണൂർ: സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മുപ്പതോളം ഇതര ക്ലബുകളുടെയും ഉദ്ഘാടനം നടന്നു. ഡോ. സതീഷ് വാരിയർ ഉദ്​ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ ഫാ. ഡോ. സ്റ്റാൻലി പുൽപ്രയിൽ അധ്യക്ഷത വഹിച്ചു. മിനി സ്ക്രീൻ അഭിനേത്രിയായ പൂർവ വിദ്യാർഥിനി ഡെല്ല ജോർജ് മുഖ്യാതിഥിയായിരുന്നു. വാർഡ് അംഗം ആൻസി സിറിയക് മുഖ്യപ്രഭാഷണം നടത്തി. അസി. മാനേജർ ഫാ. ജിനോ കല്ലറക്കൽ, പ്രിൻസിപ്പൽ ബിസോയ് ജോർജ്, ഹെഡ്മാസ്റ്റർ സജി മാത്യു, പി.ടി.എ പ്രസിഡന്‍റ്​ ലിയോ കുന്നപ്പിള്ളി, സ്റ്റാഫ്‌ സെക്രട്ടറി ജോളി മുരിങ്ങമറ്റം, സീനിയർ അധ്യാപിക ഷേർലി ജോൺ, വിദ്യാർഥി പ്രതിനിധി ആൻഡ്രിയ മരിയ ഷിജോ, വിദ്യാരംഗം കലാസാഹിത്യവേദി ജോയന്‍റ്​ കൺവീനർ മാനസ രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികളും നടന്നു. TDL vidyarangam കരിമണ്ണൂർ സെന്‍റ്​ ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബുകളുടെയും ഉദ്ഘാടനം ഡോ. സതീഷ് വാര്യർ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.