ഭാര്യാമാതാവിനെ മര്‍ദിച്ച്​ മുങ്ങിനടന്ന പ്രതി പിടിയിൽ

തൊടുപുഴ: ഭാര്യാമാതാവിനെ മര്‍ദിച്ചശേഷം കാല് തല്ലിയൊടിച്ച കേസില്‍ മുങ്ങിനടന്ന പ്രതിയെ ​പൊലീസ്​ പിടികൂടി. വഴിത്തല ഇരുട്ടുതോട് സ്വദേശി മൂഴിമലയില്‍ അജേഷ് ജേക്കബ്ബാണ്​​ (38) പിടിയിലായത്. കേസുകളില്‍ പ്രതിയായശേഷം മുങ്ങിനടക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ച്​ നടത്തിയ തിരച്ചിലിലാണ്​ പ്രതിയെ പിടികൂടിയത്​. മീന്‍പിടിത്തം ഹോബിയാക്കിയ പ്രതി ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ച്ചയായി യുടൂബ്​ വിഡിയോകള്‍ ചെയ്തിരുന്നു. പൊലീസ്​ നടത്തിയ അന്വേഷണത്തില്‍ വിഡിയോയില്‍ പറയുന്ന സ്ഥലങ്ങള്‍ എറണാകുളം ജില്ലയിൽനിന്നാണെന്ന്​​ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിഡിയോ എടുക്കാന്‍ പ്രതിക്ക് സഹായം ചെയ്തിരുന്നയാളെ പൊലീസ് കണ്ടെത്തി. ഇയാളില്‍നിന്ന്​ പ്രതിയുടെ മൊബൈല്‍നമ്പര്‍ വാങ്ങി മീന്‍പിടിത്തം ഷൂട്ട് ചെയ്യാന്‍ താല്‍പര്യമുള്ള സ്ത്രീയെന്ന വ്യാജേന ചാറ്റുചെയ്ത് ചിത്രീകരണ സ്ഥലത്തെത്തിച്ചാണ് പ്രതിയെ വലയിലാക്കിയത്. തൊടുപുഴ ഡിവൈ.എസ്.പി ജിം പോളിന്റെ നിര്‍ദേശപ്രകാരം സര്‍ക്കിള്‍ ഇന്‍സ്​പെക്ടര്‍ വി.സി. വിഷ്ണുകുമാര്‍, എസ്.ഐ ബൈജു പി.ബാബു, പ്രൊബേഷനറി എസ്.ഐ നിഖില്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ടി.എ. സനീഷ്, രതീഷ് നാരായണന്‍, ഗണേഷ്, ജിഷ, കെ.വി. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ​TDL PRATHY AJESH SEBASTIN അജേഷ് സെബാസ്റ്റ്യന്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.