കട്ടപ്പന: നിയമസഭ മന്ദിരത്തിൽ ആരെങ്കിലും അനധികൃതമായി കടന്നിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുകയാണെന്ന് സ്പീക്കർ എം.ബി. രാജേഷ്. പുസ്തകപ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ കട്ടപ്പനയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. വിദേശ മലയാളി വനിത അനിത പുല്ലയിൽ ലോക കേരള സഭ സമ്മേളന ദിവസങ്ങളിൽ നിയമസഭ മന്ദിരത്തിൽ കടന്ന സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണം പൂർത്തിയാകുമ്പോൾ മാധ്യമപ്രവർത്തകരെ എല്ലാം കാര്യങ്ങളും അറിയിക്കുമെന്നും സ്പീക്കർ കുട്ടിച്ചേർത്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ, മുൻ മന്ത്രി എം.എം. മണി, അഡ്വ. ജോയ്‌സ് ജോർജ് എന്നിവരും സ്പീക്കറോടൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.