മുട്ടം: മുട്ടത്തെ എം.വി.ഐ.പിയുടെ ഓഫിസിന് സമീപത്തെ റെസ്റ്റ് ഹൗസ് പൊതുജനങ്ങൾക്കായി തുറന്നുനൽകണമെന്ന് ആവശ്യം. മുട്ടം എം.വി.ഐ.പിയുടെ അധീനതയിൽ വിപുലമായ സൗകര്യത്തിൽ മുറികൾ ലഭ്യമാണെങ്കിലും മന്ത്രിമാർക്കും എം.എൽ.എമാർക്കും മാത്രമേ നൽകാറുള്ളൂ. ചില സമയങ്ങളിൽ സിനിമ ചിത്രീകരണത്തിനും നൽകാറുണ്ട്. മലങ്കര ഡാമും ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാൻ എത്തുന്നവർക്ക് ഇത് തുറന്നുനൽകിയാൽ ഗുണകരമാകും. കൂടാതെ എം.വി.ഐ.പിക്ക് വരുമാനവും ലഭിക്കും. മൂന്ന് മുറികളും രണ്ട് വലിയ ഹാളും ശുചിമുറികളും അടുക്കളയും ഉൾപ്പെടെ വലിയ കെട്ടിടമാണ് അടഞ്ഞുകിടക്കുന്നത്. പൊതുമരാമത്തിന്‍റെ കീഴിലുള്ള റെസ്റ്റ് ഹൗസുകൾ കൂടുതല്‍ ജനസൗഹൃദമാക്കി പീപിള്‍സ് റെസ്റ്റ് ഹൗസുകളാക്കി മാറ്റിയിരുന്നു. ഇത്തരം റെസ്റ്റ് ഹൗസുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ചെറിയ നിരക്കിൽ ലഭ്യമാകും. ഈ രീതിയിൽ മുട്ടത്തെ റസ്റ്റ് ഹൗസും തുറക്കണമെന്നാണ് ആവശ്യം. tdl mltm മുട്ടത്തെ എം.വി.ഐ.പിയുടെ അധീനതയിലുള്ള അടഞ്ഞുകിടക്കുന്ന റെസ്റ്റ് ഹൗസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.