ഉണങ്ങിയ കർപ്പൂരവൃക്ഷം വീണ്ടും തളിർക്കുന്നു

പീരുമേട്: ഉണങ്ങിത്തുടങ്ങിയ അപൂർവമായ കർപ്പൂരവൃക്ഷം നാട്ടുകാർക്ക്​ കൗതുകം പകർന്ന്​ വീണ്ടും തളിർക്കുന്നു. പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര പരിസരത്താണ്​ ഈ കൗതുകക്കാഴ്ച. 50 വർഷത്തിലധികം കാലപ്പഴക്കമുള്ള വന്മരം 2000 ത്തിലാണ് ഉണങ്ങിത്തുടങ്ങിയത്. ചുവട്ടിൽനിന്ന് ഏതാനും നാമ്പ് പൊട്ടി മുളച്ചെങ്കിലും മരം പൂർണമായും ഉണങ്ങി. പുതിയ നാമ്പുകൾക്ക്​ ക്ഷേത്ര ജീവനക്കാർ സംരക്ഷണഭിത്തി നിർമിച്ചും വെള്ളമൊഴിച്ചും പരിചരിച്ചതോടെയാണ്​ അപൂർവ വൃക്ഷം വീണ്ടും തളിർത്ത്​ തുടങ്ങിയത്​. ഇലക്കും മരത്തിന്‍റെ തൊലിക്കും പ്രത്യേക ഗന്ധമുള്ള ഈ വൃക്ഷത്തിന്‍റെ തടി കർപ്പൂരം ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. തലവേദനക്കും ജലദോഷത്തിനുമുള്ള ആയുർവേദ മരുന്നുകളും വേദന സംഹാരികൾ നിർമിക്കാനും കർപ്പൂര മരത്തിന്‍റെ ഇലയും തടിയും ഉപയോഗിക്കാറുണ്ട്​. ചിത്രവിവരണം idl - pm d - 1 ക്ഷേത്രപരിസരത്തെ കർപ്പൂര മരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.